ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. പുതിയതായെത്തിയ രണ്ട് ടീമുകൾ കൂടി ചേർന്ന് ഇക്കുറി പത്ത് പേർ തമ്മിലാണ് ഐപിഎൽ കിരീടപ്പോരാട്ടം. മെഗാലേലം കൂടി കഴിഞ്ഞ സാഹചര്യത്തിൽ കണക്കുകൂട്ടലുമായി ആരാധകർ സജീവമായിക്കഴിഞ്ഞു.
ഐപിഎൽ പതിനഞ്ചാം പതിപ്പ് എപ്പോൾ തുടങ്ങുമെന്ന കാര്യത്തിലാണ് ഇപ്പോഴും വ്യക്തതയില്ലാത്തത്. റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 27 ഞായറാഴ്ച ഐപിഎല്ലിന് തുടക്കമിടാനായിരുന്നു പദ്ധതി. എന്നാലിപ്പോൾ മാർച്ച 26 ശനിയാഴ്ച ഐപിഎൽ തുടങ്ങണണെന്ന ആവശ്യം സ്റ്റാർ നെറ്റ്‌വർക്ക് ബിസിസിഐയ്ക്ക് മുന്നിൽ വച്ചിരിക്കുകയാണ്. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച ഐപിഎൽ തുടങ്ങിയാൽ തൊട്ടടുത്ത ദിവസം രണ്ട് മത്സരങ്ങൾ നടത്തി കാഴ്ചക്കാരെ അതിവേഗം ഐപിഎൽ ആവേശത്തിലേക്കെത്തിക്കാനാകും എന്നാണ് സ്റ്റാർ കണക്കുകൂട്ടുന്നത്. ശനി, ഞായർ ദിവസങ്ങളിലോ അല്ലെങ്കിൽ പൊതു അവധിയുള്ള ഇടദിവസങ്ങളിലോ ആണ് ഐപിഎല്ലിൽ രണ്ട് മത്സരങ്ങളുണ്ടാകുക. ഉദ്ഘാടദിവസവും ഒരു മത്സരത്തിന് മാത്രമെ സാധ്യതയുള്ളു. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച ഉദ്ഘാടനം നടത്തി ഞായറാഴ്ച രണ്ട് മത്സരങ്ങൾ നടത്താനുള്ള നിർദേശം സ്റ്റാർ മുന്നോട്ടുവച്ചത്.
ഐപിഎല്ലിന്റെ സമയക്രമവും വേദിയും സംബന്ധിച്ച് അന്തിമവിവരങ്ങൾ ഇന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിക്കാനിരുന്നതാണ്. എന്നാൽ ഇതിനിടെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.
The post ഐപിഎൽ മാർച്ച് 26-ന് തുടങ്ങണം; ബിസിസിഐയോട് നിർദേശവുമായി സ്റ്റാർ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/AqxJvdS
via IFTTT
No comments:
Post a Comment