വമ്പൻ പ്ലാനിങ്; ഡുപ്ലെസിസിനെ റാഞ്ചിയതിന് പിന്നിലെ നീക്കങ്ങൾ വെളിപ്പെടുത്തി ആർസിബി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 20, 2022

വമ്പൻ പ്ലാനിങ്; ഡുപ്ലെസിസിനെ റാഞ്ചിയതിന് പിന്നിലെ നീക്കങ്ങൾ വെളിപ്പെടുത്തി ആർസിബി

ഇന്ത്യൻ സൂപ്പർ ലീ​ഗ് പതിനഞ്ചാം പതിപ്പിന് മുന്നോടിയായുള്ള മെ​ഗാതാരലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു നടത്തിയ മികച്ച നീക്കങ്ങളിലൊന്നാണ് ഫാഫ് ഡുപ്ലെസിസിനെ സ്വന്തമാക്കിയത്. ഏഴ് കോടി രൂപയ്ക്കാണ് ഈ സീനിയർ താരത്തെ ആർസിബി സ്വന്തമാക്കിയത്. ഇക്കുറി ഡുപ്ലെസിസ് ടീം ക്യാപ്റ്റനാകുമെന്നും സൂചനകൾ ശക്തമാണ്.

കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കാണ് ഡുപ്ലെസിസ് വഹിച്ചത്. ഈ സാഹചര്യത്തിൽ റിലീസ് ചെയ്തെങ്കിലും ചെന്നൈ തന്നെ ഈ ദക്ഷിണാഫ്രിക്കൻ താരത്തെ ലേലത്തിൽ വിളിച്ചെടുക്കുമെന്നാണ് കരുതപ്പെട്ടത്. ലേലത്തിൽ ചെന്നൈ ഡുപ്ലെസിസിനായി രം​ഗത്തുണ്ടായിരുന്നെങ്കിലും ഒടുവിൽ ആർസിബിക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

ഇപ്പോൾ മെ​ഗാലേലം കഴിഞ്ഞ ഒരാഴ്ച പിന്നിടുമ്പോൾ ഡുപ്ലെസിസിനെ ഒപ്പം കൂട്ടാനായി നടത്തിയ നീക്കങ്ങൾ ആർസിബി തന്നെ പുറത്തുവിടുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഡുപ്ലെസിസിനെ സ്വന്തമാക്കാൻ ആർസിബി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടുന്നത്.

ഐപിഎല്ലിലെ സ്ഥിരതായർന്ന പ്രകടനത്തിനൊപ്പം പരിചയസമ്പത്തും നേതൃശേഷിയും കൂടി പരി​ഗണിച്ചാണ് ഡുപ്ലെസിസിനെ ഒപ്പം കൂട്ടാൻ പദ്ധതിയിടുന്നെന്ന് ആർസിബി ഡയറക്ടർ മൈക്ക് ഹെസൻ ചർച്ചയിൽ പറയുന്നുണ്ട്. ചെന്നൈ ഡുപ്ലെസിസിനായി ലേലത്തിൽ രം​ഗത്തുണ്ടാകുമെന്നും, അതുകൊണ്ട് നമ്മൾ ഇതിനായി കുറച്ച് പണം മാറ്റവയ്ക്കണമെന്നും ഹെസ്സൻ സഹപ്രവർത്തകരോട് പറയുന്നുണ്ട്. ആർസിബി ഡുപ്ലെസിസിനായി ലേലം വിളിക്കുമെന്ന് ആരും പ്രതീക്ഷിക്കില്ലയെന്നും ഹെസ്സൻ പറഞ്ഞു.

The post വമ്പൻ പ്ലാനിങ്; ഡുപ്ലെസിസിനെ റാഞ്ചിയതിന് പിന്നിലെ നീക്കങ്ങൾ വെളിപ്പെടുത്തി ആർസിബി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/nDdPpOZ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages