കരാർ പുതുക്കി; എ.ടി.കെയിൽ ഹബാസ് യു​ഗം തുടരും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, March 31, 2021

കരാർ പുതുക്കി; എ.ടി.കെയിൽ ഹബാസ് യു​ഗം തുടരും

ഐ.എസ്.എൽ ക്ലബ് എ.ടി.കെ മോഹൻ ബ​ഗാന്റെ പരിശീലകസ്ഥാനത്ത് അന്റോണിലോ ലോപസ് ഹബാസ് തുടരും. ഒരു വർഷത്തേക്ക് കൂടി സ്പാനിഷ് പരിശീലകനായ ഹബാസ് ക്ലബുമായി കരാർ പുതുക്കിയെന്ന് എ.ടി.കെ തന്നെ സ്ഥിരീകരിച്ചു.

ഐ.എസ്.എൽ ആദ്യ സീസണിൽ എ.ടി.കെ കിരീടത്തിലേക്ക് നയിച്ച ഹബാസ്, പിന്നീട് ഒരിടവേളയ്ക്ക് ശേഷം 2019-20 സീസണിലാണ് ക്ലബിൽ തിരിച്ചെത്തിയത്. അക്കുറി ക്ലബിനെ ഐ.എസ്.എൽ ജേതാക്കളാക്കാൻ ഹബാസിനായി. എന്നാൽ ഇക്കഴിഞ്ഞ സീസണിൽ ഐ.എസ്.എൽ കിരീടവും വിന്നേഴ്സ് ഷീൽഡും എ.ടി.കെയെ പിന്നിലാക്കി മുംബൈ സിറ്റി സ്വന്തമാക്കി. എങ്കിലും ഹബാസുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടുകയാണ് ക്ലബ്.

മോഹൻ ബ​ഗാനുമായുള്ള ലയനത്തോടെ ഈ വർഷത്തെ ഏ.എഫ്.സി കപ്പിന് എ.ടി.കെ യോ​ഗ്യത നേടിയിട്ടുണ്ട്. ഈ മാസം നടക്കുന്ന ഈ പോരാട്ടങ്ങളാണ് ഹബാസിന്റെ അടുത്ത പരീക്ഷണം. ഇതിനുപുറമെ ഇക്കുറി ഐ.എസ്.എല്ലിൽ രണ്ടാം സ്ഥാനക്കാരായതോടെ അടുത്ത വർഷത്തെ ഏ.എഫ്.സി കപ്പ് പ്ലേ ഓഫിലേക്കും ഹബാസിന്റെ എ.ടി.കെ യോ​​​ഗ്യത നേടിയിട്ടുണ്ട്.

The post കരാർ പുതുക്കി; എ.ടി.കെയിൽ ഹബാസ് യു​ഗം തുടരും appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/3uaq79P
via IFTTT

No comments:

Post a Comment

Post Bottom Ad

Pages