ഉക്രൈൻ ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ; തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാർത്ഥികൾ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, February 26, 2022

ഉക്രൈൻ ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ; തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാർത്ഥികൾ

ഉക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം രാജ്യതലസ്ഥാനമായ ഡൽഹിയിൽ എത്തി. ഇതിൽ മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.

ഇതിൽ തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരെ രാവിലെ 6:15നുള്ള എയർഇന്ത്യാവിമാനത്തിൽ കേരളത്തിലേക്ക് അയക്കും.14 വിദ്യാർത്ഥികളെ കേരള ഹൗസിലേക്ക് മാറ്റിയിരുന്നു . ഇവരെ ഇന്ന് വൈകുന്നേരം 5:15നുമുള്ള വിമാനത്തിലും നാട്ടിലേക്ക് അയക്കും.

തങ്ങൾ സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്ത്യയുടെ ഉക്രൈൻ രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗ തുടരുകയാണ്.ഇന്ന് ഉച്ചയോടെ ഹംഗറിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം നാട്ടിലെത്തും. കൂടുതൽ വിമാനങ്ങൾ രക്ഷാ ദൗത്യത്തിനായി റൊമേനിയയിലേക്കയക്കും.



from ഇ വാർത്ത | evartha https://ift.tt/DcW7kKd
via IFTTT

No comments:

Post a Comment

Post Bottom Ad

Pages