
മാർച്ച് മാസം അവസാനത്തോടെ ഇന്ത്യ രണ്ട് നിർണായക സൗഹൃദമത്സരങ്ങൾ കളിക്കുകയാണ്. റാങ്കിങ്ങിൽ മുന്നിലുള്ള കരുത്തരായ ബഹ്റൈൻ, ബലാറസ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ കളിത്തിലിറങ്ങുക. പുറത്തുവരുന്ന സൂചനകൾ പ്രകാരം ഈ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പ് ഇന്ത്യൻ ടീം വൈകാതെ തുടങ്ങും.
ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്ന ഗോവയിൽ തന്നെയാണ് ഇന്ത്യൻ ടീം ക്യംപ് നടക്കുക. ഐഎസ്എൽ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിച്ചതിന് പിന്നാലെ മാർച്ച് പത്ത് മുതൽ ക്യാംപ് തുടങ്ങും. 24 കളിക്കാരെയാണ് ക്യാംപിന്റെ ആദ്യ ഘട്ടത്തിലേക്ക് വിളിക്കുക. പിന്നീട് പ്ലേ ഓഫിൽ പുറത്തായ ടീമുകളിൽ നിന്ന് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 16 അല്ലെങ്കിൽ 17-ന് ക്യാംപിൽ എത്തും. അതേസമയം ഫൈനൽ കളിക്കുന്ന ടീമിൽ നിന്നുള്ള താരങ്ങൾ മാർച്ച് 21-ന് ബഹ്റൈനിൽ ദേശീയ ടീമിനൊപ്പം ചേരും. പ്രശ്സ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലാണ് രണ്ട് മത്സരങ്ങളും നടക്കുന്നത്. മാർച്ച് 23-ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരേയും 26-ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബലാറസിനേയുമാണ് ഇന്ത്യ നേരിടുന്നത്. ജൂണിൽ നടക്കുന്ന ഏഷ്യാ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ പോരാട്ടങ്ങൾക്കുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് ഇന്ത്യ കരുത്തരായ ഈ ടീമുകളോട് ഏറ്റുമുട്ടുന്നത്.
The post ദേശീയ ടീം ക്യാംപ് മാർച്ച് പത്ത് മുതൽ; ആദ്യ ഘട്ടത്തിൽ വിളിയെത്തുക 24 താരങ്ങൾക്ക് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/O3gBdRb
via IFTTT
No comments:
Post a Comment