യാത്ര ചെയ്യണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരും ടിക്കറ്റോആവശ്യമായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, February 24, 2022

യാത്ര ചെയ്യണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരും ടിക്കറ്റോആവശ്യമായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ

ഇനിമുതൽ യാത്ര ചെയ്യണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരും ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ അറിയിപ്പിൽ പറഞ്ഞു. സാധാരണക്കാർക്കൊപ്പം ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ സീറ്റുകൾ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ദക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജർ പറഞ്ഞു.

ഈ രീതിയിൽ സീറ്റ് സ്വന്തമാക്കുന്ന പൊലീസുകാർ ടിടി ക്ക് തന്റെ ഐഡി കാർഡ് കാണിക്കുന്നതാണ് സാധാരണ പതിവ്. ഈ വിവിവരം തമിഴ്‌നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെയും ദക്ഷിണ റെയിൽവെ കത്തിലൂടെ അറിയിച്ചു. ഇനിമുതൽ എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങൾക്കോ അല്ലാതെയോ യാത്ര ചെയ്യാൻ പൊലീസുകാർ ടിക്കറ്റെടുത്തേ മതിയാകൂ.



from ഇ വാർത്ത | evartha https://ift.tt/gxsdDSE
via IFTTT

No comments:

Post a Comment

Post Bottom Ad

Pages