
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന്റെ ഫൈനലിൽ കാണികളെ പ്രവേശിപ്പിക്കാൻ നീക്കം നടക്കുന്നതായി സൂചന. ദി ബ്രിഡ്ജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തമാസം 20-ന് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കോവിഡിനെത്തുടർന്ന് രണ്ട് സീസണുകളായി ഐഎസ്എൽ ഗോവയിൽ മാത്രമായാണ് നടത്തുന്നത്. കർശനമായ ബയോബബിളിലാണ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങൾ. എന്നാൽ അടുത്ത ഐഎസ്എൽ സീസൺ മുതൽ ലീഗ് മുൻകാലങ്ങളിലേതുപോലെ ഹോം-എവേ മത്സരങ്ങളിലായി നടത്താനാണ് ഐഎസ്എൽ അധികൃതരുടെ ആലോചന. ഇതിന്റെ ആദ്യപടിയെന്നോണം സ്റ്റേഡിയങ്ങളിൽ കാണികൾ പ്രേവേശിപ്പിക്കുന്നതിന്റെ തുടക്കം ഐഎസ്എൽ ഫൈനലിൽ നടത്താനാണ് ആലോചനകൾ.
ഗോവയിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ പരിമിതമായി കാണികളെ ഫൈനൽ മത്സരത്തിനായി സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നതാണ് പരിഗണിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഐഎസ്എൽ സംഘാടകർ ഇക്കാര്യത്തിൽ വിവിധ അധികാരികളുമായി ചർച്ചയിലാണ്. അതേസമയം ഇക്കാര്യത്തിൽ അന്തിമതീരുമാനം അടുത്തയാഴ്ചയോടെ മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും റിപ്പോർട്ടിലുണ്ട്.
The post ഐഎസ്എൽ ഫൈനലിന് കാണികളെത്തുമോ..?? പുതിയ സൂചനകൾ ഇങ്ങനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/31ZINsD
via IFTTT
No comments:
Post a Comment