
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിൽ അടുത്ത സീസണിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. നിക്ഷേപകരായ ശ്രീ സിമെന്റ്സ് ഇക്കുറി ക്ലബുമായി വേർപിരിയുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പുതിയ നിക്ഷേപകരെത്തി അതുവഴി ഈസ്റ്റ് ബംഗാളിനെ ഉടച്ചുവാർക്കാനാണ് നീക്കങ്ങൾ നടക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ബെംഗ്ലാദേശിലെ വ്യവസായ ഭീമന്മാരായ ബഷുന്ധര ഗ്രൂപ്പ് ഈസ്റ്റ് ബംഗാളിൽ പണമെറിയാൻ തയ്യാറെടുക്കുകയാണ്. ബംഗ്ലാദേശിലെ പ്രശസ്തമായ ബഷുന്ധര കിങ്സ് ഫുട്ബോൾ ക്ലബിന്റെ ഉടമകൾ കൂടിയാണ് ബഷുന്ധര ഗ്രൂപ്പ്. കിങ്സിന് പുറമെ മറ്റ് രണ്ട് ക്ലബുകൾ കൂടി ബഷുന്ധര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്.
ഇന്ത്യൻ ഫുട്ബോളിൽ പണം നിക്ഷേപിക്കാൻ തങ്ങൾക്ക് താൽപര്യമുണ്ടെന്നും, ഔദ്യോഗിക പ്രൊപ്പോസൽ വരുമ്പോൾ തീരുമാനമെടുക്കുമെന്നും ബഷുന്ധര ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സയേൻ സോബൻ അൻവിർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ സീസണിലാണ് ഈസ്റ്റ് ബംഗാൾ ഐഎസ്എൽ അരങ്ങേറയത്. അക്കുറി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഈസ്റ്റ് ബംഗാൾ ഇക്കുറി നിലവിൽ പോയിന്റ് പട്ടികയിൽ അവസാനസ്ഥാനത്താണ്.
The post ഈസ്റ്റ് ബംഗാളിൽ പണമെറിയാനെത്തുന്നത് വമ്പൻ ഗ്രൂപ്പ്..?? പുതിയ നീക്കങ്ങൾ സജീവം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/94dmIPM
via IFTTT
No comments:
Post a Comment