പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ഉക്രൈന്‍ സൈന്യം തടഞ്ഞു; മലയാളി വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റതായി റിപ്പോർട്ട് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, February 26, 2022

പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ഉക്രൈന്‍ സൈന്യം തടഞ്ഞു; മലയാളി വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റതായി റിപ്പോർട്ട്

പോളണ്ട് അതിത്തിയില്‍ ഉക്രൈന്‍ സൈന്യം വിദേശികളെ തടയുന്നു. ഇവിടെ ഇന്ത്യയിൽ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. അതേസമയം രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന ഉക്രൈന്‍ പൗരന്‍മാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സൈന്യം അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഈ കൂട്ടത്തിൽ പുരുഷന്‍മാരെ കടത്തിവിടുന്നില്ല.

അതേസമയം, ഫീല്‍ഡ് വച്ച് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും മണിക്കൂറുകളായി ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ആരംഭിക്കാതെ അതിര്‍ത്തിയില്‍ തങ്ങൾ കാത്തുനില്‍ക്കുകയാണ് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഉക്രൈനിൽ നിന്നും ഏകദേശം ആയിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിത്തിയിലേക്ക് എത്തിയത്. ആവശ്യമായ വാഹന സൗകര്യങ്ങള്‍ പോലുമില്ലാതെ പലരും നടന്ന് ഉള്‍പ്പെടാണ് അതിര്‍ത്തിയിലെത്തിയത്.



from ഇ വാർത്ത | evartha https://ift.tt/VpEslfK
via IFTTT

No comments:

Post a Comment

Post Bottom Ad

Pages