പട്ടത്തിന് അസുഖമായി; ആന്ധ്രയിൽ നയപ്രഖ്യാപനം വായിച്ചത് സ്പീക്കർ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, February 17, 2022

പട്ടത്തിന് അസുഖമായി; ആന്ധ്രയിൽ നയപ്രഖ്യാപനം വായിച്ചത് സ്പീക്കർ

തിരുവനന്തപുരം: 1967 മാർച്ച് 20-ന് ആന്ധ്ര നിയമസഭയിൽ ആകസ്മികമായ സംഭവത്തെത്തുടർന്ന് സ്പീക്കറാണ് നയപ്രഖ്യാപന പ്രസംഗം വായിച്ചത്. പട്ടം താണുപിള്ളയായിരുന്നു ഗവർണർ. നയപ്രഖ്യാപന ദിവസം അസുഖം കാരണം സഭയിലേക്കു പോകാൻ കഴിയാതെ വന്നപ്പോൾ തനിക്കുവേണ്ടി പ്രസംഗം വായിക്കാൻ അദ്ദേഹം സ്പീക്കറോട് രേഖാമൂലം നിർദേശിച്ചു. രാഷ്ട്രപതിയോ ഗവർണറോ അല്ലാതെ നയപ്രഖ്യാപനം വായിച്ച ഏക വ്യക്തിയെന്ന പ്രത്യേകതയ്ക്ക് സ്പീക്കർ ബി.വി. സുബ്ബറെഡ്ഡി അർഹനായി. 1969-ൽ പശ്ചിമ ബംഗാൾ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ പ്രസംഗിക്കാത്തതിന് കേരള നിയമസഭ പ്രമേയം പാസാക്കിയ സംഭവവുമുണ്ട്. തിരഞ്ഞെടുപ്പിനെത്തുടർന്ന് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ മുൻ സർക്കാരിനെ വിമർശിക്കുന്ന ഭാഗം ഗവർണർ ധർമവീര വിട്ടുകളഞ്ഞു. ഇതിനെതിരേ, മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു. ഒരു നിയമസഭയിലെ നടപടികൾ മറ്റൊരു നിയമസഭയിൽ ചർച്ച ചെയ്യരുതെന്നാണ് ചട്ടമെങ്കിലും കേരള നിയമസഭ പ്രമേയം പാസാക്കി. കേരളത്തിൽത്തന്നെ ഗവർണർമാർ നയപരമായ എതിർപ്പുകൊണ്ട് പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയ സന്ദർഭങ്ങളുണ്ട്. ഗവർണറായിരുന്ന സുഖദേവ്‌സിങ് കാങ് നാല് ഖണ്ഡികകളാണ് ഒഴിവാക്കിയത്. തന്റെതന്നെ കാലത്തുണ്ടായിരുന്ന മുൻ സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങളായിരുന്നു അത്. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച പ്രസംഗമായിരുന്നതിനാൽ അവ രേഖയിൽ നിലനിന്നു.പ്രസംഗത്തിന്റെ ഒരു വരി വായിച്ച് ബാക്കി വായിച്ചതായി കരുതണമെന്ന് പറഞ്ഞാലും അത് വായിച്ചതായി കരുതും. പ്രസംഗത്തിന്റെ ആദ്യവും അവസാനവും വായിച്ച് ഒമ്പത് മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം തീർത്ത ഗവർണറുമുണ്ട്. ഗവർണർക്കെതിരേ പ്രതിപക്ഷ പ്രതിഷേധം ഉണ്ടായതിനാൽ പഴയ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിലേക്ക് പിൻവശം വഴി ഗവർണറെ കൊണ്ടുവന്ന ചരിത്രവുമുണ്ട്. അന്ന് രാജ്ഭവനിൽ മടങ്ങിയെത്തിയശേഷം ഗവർണർ എൻ.എൻ. വാഞ്ചു ആഭ്യന്തര സെക്രട്ടറി കാളീശ്വരനോട് സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ക്ഷുഭിതനായി.

from mathrubhumi.latestnews.rssfeed https://ift.tt/RqQpEL7
via IFTTT

No comments:

Post a Comment

Post Bottom Ad

Pages