ആ താരത്തിന് വേണ്ടി വൻതുക മുടക്കാൻ നിർബന്ധിതരാകുകയായിരുന്നു; മുത്തൈയ്യ മുരളീധരൻ പറയുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, February 21, 2022

ആ താരത്തിന് വേണ്ടി വൻതുക മുടക്കാൻ നിർബന്ധിതരാകുകയായിരുന്നു; മുത്തൈയ്യ മുരളീധരൻ പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാതാരലേലത്തിന് പിന്നാലെ വൻ പൊട്ടിത്തെറി ഉണ്ടായ ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മെ​ഗാലേലം കഴിഞ്ഞ ഒരാഴ്ച പിന്നിടും മുമ്പെ ടീം സഹപരിശീലകനായ സൈമൺ കാറ്റിച്ച് രാജിവച്ചൊഴിഞ്ഞു. മെ​ഗാലേലത്തിൽ ടീം കൈക്കൊണ്ട തീരമാനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കാറ്റിച്ച് സ്ഥാനം രാജിവച്ചത്.

വെസ്റ്റ് ഇൻഡീസിന്റെ വിക്കറ്റ് കീപ്പർ നിക്കോളാസ് പുറാന് വേണ്ടി ലേലത്തിൽ വലിയ തുക മുടക്കിയതാണ് കാറ്റിച്ചിനെ പ്രകോപിപ്പിച്ച ഒരു ഘടകമെന്നാണ് റിപ്പോർട്ടുകൾ. എന്നാലിപ്പോൾ പുറാനെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സൺറൈസേഴ്സ് ബൗളിങ് പരിശീലകൻ മുത്തൈയ്യ മുരളീധരൻ. ഇഷാൻ കിഷനെ സ്വന്തമാക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അത് നടക്കാതിരുന്ന സാഹചര്യത്തിലാണ് പുറാന് വേണ്ടി വൻ തുക മുടക്കിയതെന്നാണ് മുരളീധരൻ സ്പോർട്സ്കീഡയോട് പറഞ്ഞത്.

ഇഷാൻ കിഷനെ സ്വന്തമാക്കനാണ് ഞങ്ങൾ ആ​ഗ്രഹിച്ചത്, എന്നാൽ ഇഷാന് വേണ്ടിയുള്ള ലേലം വിളി ഞങ്ങളുടെ ബഡ്ജറ്റിനും മുകളിലേക്ക് പോയതോടെ പകരക്കാരനെ തേടി, ജോണി ബെയർസ്റ്റോ ഒരു ഓപ്ഷനായിരുന്നു, പക്ഷെ അദ്ദേഹത്തെ സീസണിൽ മുഴുവൻ കിട്ടുമോയെന്ന് സംശയമായിരുന്നു, എല്ലാ മത്സരങ്ങളിലും ലഭ്യമാകുന്ന ഒരു ദേശീയ ടീം കീപ്പറെയാണ് ഞങ്ങൾ ലക്ഷ്യമിട്ടത്, അങ്ങനെയാണ് ഇഷാനെ സ്വന്തമാക്കാനാകാതെ വന്നതോടെ ഞങ്ങൾ പുറാന് പിന്നാലെ കൂടിയത്, പുറാന്റെ ലേലത്തുക അത്രയുമുയർന്നത് മറ്റ് ടീമുകൾക്ക് കൂടി അദ്ദേഹത്തിൽ താൽപര്യമുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്, മുരളി പറഞ്ഞു.

The post ആ താരത്തിന് വേണ്ടി വൻതുക മുടക്കാൻ നിർബന്ധിതരാകുകയായിരുന്നു; മുത്തൈയ്യ മുരളീധരൻ പറയുന്നു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/er8mJ9t
via IFTTT

No comments:

Post a Comment

Post Bottom Ad

Pages