മണിയൂരില്‍ വീടിന്റെ ടെറസില്‍ സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, February 16, 2022

മണിയൂരില്‍ വീടിന്റെ ടെറസില്‍ സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

വടകര: മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂർ ഐ.എച്ച്.ഡി.പി. കോളനിയിൽ വീടിന്റെ ടെറസിലുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. മൂഴിക്കൽ മീത്തൽ മണിക്കുട്ടൻ എന്ന ഹരിപ്രസാദിനാണ് (28) പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകനായിരുന്നു ഇയാൾ. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വൻശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. ശബ്ദംകേട്ട് ഓടിയെത്തിയവർ ഹരിപ്രസാദിനെ ഉടൻതന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടേക്ക് മാറ്റി. ഇരുകൈപ്പത്തികൾക്കും പരിക്കുണ്ട്. സ്ഫോടനംനടന്ന സ്ഥലത്ത് രക്തവും മാംസത്തിന്റെ അവശിഷ്ടങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഓലയുടെ അവശിഷ്ടങ്ങളുമുണ്ട്. പൊട്ടിയത് ബോംബാണോ പടക്കമാണോ എന്നത് പരിശോധിച്ചുവരുകയാണ്. സ്ഫോടകവസ്തുനിർമാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന സംശയത്തിലാണ് പോലീസ്. സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെല്ലാം പരിശോധന നടത്തി. വീടിന് കേടുപാടൊന്നും പറ്റിയിട്ടില്ല. സ്ഫോടനം നടക്കുമ്പോൾ ഹരിപ്രസാദിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഏതെങ്കിലുംതരത്തിലുള്ള രാഷ്ട്രീയസംഘർഷം നിലനിൽക്കുന്ന മേഖലയല്ല ഇത്. സംഭവം നാട്ടുകാരെ നടുക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി വടകര ഡിവൈ.എസ്.പി. അബ്ദുൾ ഷെറീഫ് പറഞ്ഞു. ഡിവൈ.എസ്.പി.ക്കുപുറമേ വടകര എസ്.ഐ. എം. നിജീഷിന്റെ നേതൃത്വത്തിൽ വൻപോലീസ് സംഘം സ്ഥലത്തെത്തി. സംഭവമറിഞ്ഞ് ഒട്ടേറെ നാട്ടുകാരും തടിച്ചുകൂടി. അതേസമയം, നാലുവർഷമായി ആർ.എസ്.എസുമായി ഒരുതരത്തിലുമുള്ള ബന്ധവും ഇയാൾക്കില്ലെന്ന് ആർ.എസ്.എസ്. വടകര കാര്യകാരി അറിയിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/ZvyMjwk
via IFTTT

No comments:

Post a Comment

Post Bottom Ad

Pages