സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കും; താൻ മന്ത്രിസഭയിലേക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 27, 2022

സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കും; താൻ മന്ത്രിസഭയിലേക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

കേരളത്തിൽ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയിലേക്ക് താനില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുമെന്നും, വകുപ്പ് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെതന്നെ സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു. പ്രായം 75 കഴിഞ്ഞവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കും. ഇവര്‍ക്ക് പാര്‍ട്ടി സുരക്ഷിതത്വം നല്‍കും. കേരളാ കോൺഗ്രസിലെ പിജെ ജോസഫിന്റെ പ്രവേശന സാധ്യതയും കോടിയേരി തള്ളി. പുതിയ കക്ഷികളെ ഇടതുമുന്നണിയിലേക്ക് എത്തിക്കാന്‍ ആലോചനയില്ല.

പാര്‍ട്ടിയില്‍ ഒരിക്കലും വിഭാഗീയത ഇല്ല. വ്യക്തി പൂജ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. മലപ്പുറത്തുനടന്ന ജലീല്‍ – കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍, രണ്ട് നേതാക്കള്‍ തമ്മില്‍ കാണുന്നതില്‍ രാഷ്ട്രീയം ഇല്ലെന്ന് കോടിയേരി വ്യക്തമാക്കി.

മുസ്ലിം ലീഗ് അധികാരം ഉള്ളിടത്തെ നില്‍ക്കൂ. അതുകൊണ്ടുതന്നെ ഭാവിയെ കുറിച്ച് അണികള്‍ ചര്‍ച്ച ചെയ്യുന്നതായും, കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെ വിധേയത്വം കാരണം എതിര്‍ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/UBeQWIj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages