അഹമ്മദാബാദ്: 'ഗോഡ്സെ എന്റെ മാതൃക' എന്ന വിഷയത്തിൽ ഗുജറാത്തിലെ വൽസാഡിൽ ജില്ലാ യുവജനക്ഷേമ വകുപ്പ് വിദ്യാർഥികൾക്കായി പ്രസംഗമത്സരം നടത്തി. സംഭവം വിവാദമായപ്പോൾ ജില്ലാ യുവജനക്ഷേമ ഓഫീസറെ സർക്കാർ സസ്പെൻഡ് ചെയ്തു. വൽസാഡ് ജില്ലയിലെ 11-13 വയസ്സ് പ്രായക്കാരായ സ്കൂൾ കുട്ടികൾക്കായി തിങ്കളാഴ്ചയാണ് കുസും വിദ്യാലയയിൽ മത്സരം നടത്തിയത്. വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ യുവജനക്ഷേമവകുപ്പായിരുന്നു സംഘാടകർ. പ്രസംഗത്തിന് മൂന്നു വിഷയങ്ങളാണ് നൽകിയത്. 'പറക്കുന്ന പക്ഷികളെ മാത്രമാണ് എനിക്കിഷ്ടം', 'ശാസ്ത്രജ്ഞയാ/നാകും... എന്നാൽ അമേരിക്കയിലേക്കില്ല' എന്നിവയായിരുന്നു മറ്റു വിഷയങ്ങൾ. ഗാന്ധിജിയെ വിമർശിച്ചും കൊലയാളിയായ ഗോഡ്സയെ പുകഴ്ത്തിയും പ്രസംഗിച്ച പെൺകുട്ടിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. സംഭവം വിവാദമായപ്പോൾ യുവജനകാര്യമന്ത്രി ഹർഷ് സംഘ്വി അന്വേഷണം പ്രഖ്യാപിച്ചു. പ്രൊബേഷണറി ജില്ലാ യുവജനക്ഷേമ ഓഫീസർ നിതാബെൻ ഗാവലിയെ സസ്പെൻഡ് ചെയ്തു. സംസ്ഥാന യുവജനസേവന സാംസ്കാരിക പ്രവർത്തന വകുപ്പിനു കീഴിലാണ് ഓഫീസിന്റെ പ്രവർത്തനം. ജില്ലാ ടാലന്റ് ഹണ്ട് പരിപാടിയുടെ ഭാഗമായി വിഷയവും വിധികർത്താക്കളെയും നിർദേശിച്ചത് ഗാവലിയാണെന്ന് ജില്ലാ പ്രൈമറി എജ്യുക്കേഷൻ ഓഫീസർ സർക്കാരിനു മറുപടിനൽകി. 25 സർക്കാർ, സ്വകാര്യ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തിരുന്നു. വിവിധ ഇനങ്ങളിൽ മത്സരങ്ങളുണ്ടായിരുന്നു. സ്ഥലം നൽകിയതല്ലാതെ നടത്തിപ്പുമായി ബന്ധമില്ലെന്ന് കുസും സ്കൂൾ അധികാരികൾ അറിയിച്ചു. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ അനുജൻ അംബേലാൽ ദേശായിയാണ് സ്കൂളിന്റെ സ്ഥാപകൻ. Content Highlights: Gujarat official suspended after school elocution contest on 'My ideal Nathuram Godse'
from mathrubhumi.latestnews.rssfeed https://ift.tt/xjg1Sko
via IFTTT
Post Top Ad
Wednesday, February 16, 2022
Home
MATHRUBHUMI mathrubhumi.latestnews.rssfeed
ഗുജറാത്തില്‍ പ്രസംഗമത്സര വിഷയം 'ഗോഡ്സെ മാതൃക'; ഗോഡ്‌സെയെ പുകഴ്ത്തിയ പെണ്‍കുട്ടിക്ക് ഒന്നാംസ്ഥാനം
ഗുജറാത്തില്‍ പ്രസംഗമത്സര വിഷയം 'ഗോഡ്സെ മാതൃക'; ഗോഡ്‌സെയെ പുകഴ്ത്തിയ പെണ്‍കുട്ടിക്ക് ഒന്നാംസ്ഥാനം
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment