2003 ലോകകപ്പിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തതിലുള്ള പഴി ജീവിതകാലം മുഴുവനും കേൾക്കേണ്ടി വന്ന മനുഷ്യനെ ഓർമയില്ലേ ..? - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, May 31, 2022

2003 ലോകകപ്പിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തതിലുള്ള പഴി ജീവിതകാലം മുഴുവനും കേൾക്കേണ്ടി വന്ന മനുഷ്യനെ ഓർമയില്ലേ ..?

2003 ലോകകപ്പിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തതിലുള്ള പഴി ജീവിതകാലം മുഴുവനും അതിന് ശേഷവും കേൾക്കേണ്ട അവസ്ഥയിലുള്ള മനുഷ്യനാണ് ചിത്രത്തിൽ ഹാർദ്ദിക്കിന്റെ കൂടെയുള്ളത്. അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലായേക്കും. അന്ന് ലീഗ് ഘട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ തികച്ചും ആധികാരികമായി തന്നെ ഓസ്‌ട്രേലിയ തോൽപ്പിച്ചിരുന്നു എന്നത് പലരും മറന്നതാണ്.

ഓസ്‌ട്രേലിയയുടെ വന്യമായ കരുത്ത് കണക്കിലെടുക്കാതെ ഇന്ത്യൻ ആരാധകരെന്ന നിലയിൽ ഒരു വശം മാത്രം കണ്ടു വികാരപരമായി പ്രതികരിക്കുന്നതിന്റെ പ്രശ്നമാണ്. അന്ന് ഇന്ത്യ എന്ത് ചെയ്താലും ഓസ്‌ട്രേലിയയുടെ ഇന്റിമിഡേറ്റിങ്‌ ടീമിനെതിരെ മത്സരഫലത്തിൽ ഒരു മാറ്റമുണ്ടാകുമായിരുന്നില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം . അത് പോലെ തന്നെ ഇത്തവണ ലീഗ് ഘട്ടത്തിൽ ആദ്യം ബാറ്റ് ചെയ്തും പ്ളേ ഓഫിൽ ചേസ് ചെയ്തും ആധികാരികമായി തന്നെ രണ്ടു തവണ രാജസ്ഥാനെ പരാജയപ്പെടുത്തിയ ഗുജറാത്തിന്റെ കരുത്ത് കണക്കിലെടുക്കാതെ സഞ്ജു ടോസ് നേടിയ ശേഷം ചേസ് ചെയ്യണമായിരുന്നു എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല .

ടോസ് നേടി ഫീൽഡ് ചെയ്തിട്ട് തോൽക്കുമ്പോഴും ഇതുതന്നെ സഞ്ജു സാംസൺ കേൾക്കേണ്ടി വരും .അതുകൊണ്ട് അത് വിടാം. ഹൈ പ്രഷർ ഫൈനൽ മത്സരങ്ങളിൽ ചേസ് ചെയ്യാതിരിക്കുന്നതാണ് പൊതുവെ സേഫ് ആയ കാര്യം. രാജസ്ഥാന്റെ ഒരേയൊരു ചാൻസ് ആദ്യം ബാറ്റ് ചെയ്തു നല്ലൊരു സ്‌കോർ ഉയർത്തുക എന്നതായിരുന്നു. അതിനു ജോസ് ബട്ലർ ഈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്ന് കളിക്കുകയും വേണമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയോ ഫീൽഡ് ചെയ്യുകയോ ചെയ്യാം എന്നിരിക്കെ കളിക്കാർ ഈ തീരുമാനം എങ്ങനെ എക്സിക്യുട്ട് ചെയ്യുന്നു എന്നതാണ് പ്രധാനം .ഇവിടെ രാജസ്ഥാന് ഭേദപ്പെട്ട ഒരു തുടക്കം കിട്ടിയെന്നോർക്കണം .

തനിക്ക് വേണ്ടി ഫീൽഡ് ഒരുക്കിയിട്ടാണ് ഷോർട്ട് പിച്ച് പന്തുകൾ എറിയുന്നതെന്നത് പകൽ പോലെ വ്യക്തമായിട്ടും ഷോട്ട് ആവർത്തിച്ച ജയ്‌സ്വാൾ ,ഡോട്ട് ബോളുകൾ കൊണ്ട് പ്രഷർ ഇരട്ടിയാക്കിയ പടിക്കൽ , ഏറ്റവും അനായാസമായി വിക്കറ്റ് ദാനം ചെയ്ത ഹേറ്റ് മെയർ , ഏറ്റവും ക്രൂഷ്യൽ പാർട്ണർ ഷിപ്പാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന ഉത്തമബോധ്യം ഉണ്ടായിട്ടും ഓഫ് സ്റ്റമ്പിന് പുറത്തു നിന്നും ഡ്രാഗ് ചെയ്തൊരു അനാവശ്യ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജു സാംസൺ എന്നിവരുടെയൊക്കെ നിരുത്തരവാദപരമായ ബാറ്റിങ്ങാണ് അല്ലാതെ ആദ്യം ബാറ്റ് ചെയ്ത തീരുമാനമല്ല രാജസ്ഥാനെ ചതിച്ചത്.

പൊതുവെ ബട്ലറിസ്റ്റിക് ആണെന്ന തോന്നലുണർത്തി വന്നൊരു ബാറ്റിംഗ് നിര ബട്ട് ലറെയും സമ്മർദ്ദത്തിലാക്കിയതിന്റെ ഫലമാണ് 170 -180 കളിലെത്തേണ്ട സ്‌കോർ ശരാശരിക്ക് താഴെ ഒതുങ്ങിയത് .ക്യാപ്റ്റനെന്ന നിലയിൽ ഹാർദ്ദിക്‌ കാതങ്ങൾ മുന്നിലായിരുന്നു എന്നത് ടൂർണമെന്റിൽ ഉടനീളം പകൽ പോലെ വ്യക്തമായിരുന്നു. ആവശ്യമുള്ളപ്പോൾ പതറാതെ ഉത്തരവാദിത്വം ഏറ്റെടുത്തതിലൂടെയും ഗെയിം റീഡർ എന്ന നിലയിലും ഹാർദ്ദിക്‌ കാട്ടിയ പുരോഗതി അതിശയകരമാണ് .അവഗണിക്കാൻ സാധിക്കാത്ത രീതിയിൽ (എന്ന് പറയുമ്പോൾ ഭാവി നായകനെന്ന് പലരും പറയുന്ന ശ്രേയസ് അയ്യർക്ക് മുകളിലൂടെ തന്നെ) ഹാർദ്ദിക്‌ എന്ന ക്രിക്കറ്റർ / നായകൻ ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻനിരയിലേക്ക് വന്നു കഴിഞ്ഞു.

നായകനായി വന്ന രണ്ടാമത്തെ സീസണിൽ തന്നെ രാജസ്ഥാനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസൺ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു . രാജസ്ഥാൻ കളിക്കാർ തങ്ങളുടെ ഗെയിം കൂടുതൽ ആസ്വദിച്ച് കളിക്കുന്നത് കാണാൻ കഴിഞ്ഞു എന്നതിനപ്പുറം സഞ്ജു നായകനെന്ന നിലയിൽ ഒരുപാടു മെച്ചപ്പെടാൻ ഉണ്ടെന്നത് വ്യക്തമാണ്. അടുത്ത സീസണിൽ ബൗളിങ്ങിലെ പഴുതുകൾ അടച്ചു കൊണ്ടൊരു ശക്തമായ തിരിച്ചുവരവ് അനായാസം സാധിക്കും. എല്ലാ രീതിയിലും എഴുതിത്തള്ളപ്പെട്ടവരുടെ നായകന് അഭിമാനിക്കാൻ ഏറെയുള്ള ടൂർണമെന്റ്

copy- sangeeth shekhar

The post 2003 ലോകകപ്പിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തതിലുള്ള പഴി ജീവിതകാലം മുഴുവനും കേൾക്കേണ്ടി വന്ന മനുഷ്യനെ ഓർമയില്ലേ ..? appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/8EXhx9e
via IFTTT

No comments:

Post a Comment

Post Bottom Ad

Pages