
ഇന്ത്യൻ സൂപ്പർലീഗ് എട്ടാം സീസണിന്റെ താരോദയമാണ് റോഷൻ സിങ്. ബെംഗളുരു എഫ്സിക്കായി കളിക്കുന്ന ഈ 23-കാരനാണ് സീസണിലെ എമർജിങ് താരത്തിനുള്ള പുരസ്കാരം നേടിയത്. ഐഎസ്എൽ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായ റോഷൻ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.
മണിപ്പൂർ സ്വദേശിയായ റോഷൻ ഫുൾബാക്കായാണ് കളിക്കുന്നത്. എന്നാൽ ഇരുകാലുകൾക്കൊണ്ടും ഒരുപോലെ പന്ത് കൈകാര്യം ചെയ്യാനാകും റോഷന്. അതിനാൽ തന്നെ ഇരുവശങ്ങളിൽ എവിടേയും റോഷനെ നിയോഗിക്കാം. ഇരുകാലുകളുപയോഗിച്ചും കൃത്യതയാർന്ന ക്രോസുകൾ കൊടുക്കാനും സെറ്റ് പീസുകളെടുക്കാനും കഴിയുന്ന റോഷൻ ഭാവി ഇന്ത്യയുടെ സൂപ്പർതാരമായാണ് വിശേഷിപ്പിക്കുന്നത്. ചെറുപ്പം മുതലേയുള്ള പരിശീലനത്തിലൂടെയാണ് ഈ കഴിവ് നേടിയെടുത്തതെന്നാണ് റോഷൻ പറയുന്നു. ഫുട്ബോൾ മോങ്കിന് നൽകിയ അഭിമുഖത്തിലാണ് റോഷന് ഇക്കാര്യം വിശദീകരിച്ചത്.
വളരെ ചെറുപ്പം മുതലെ ഷൂട്ടിങ്ങും പാസിങ്ങും മെച്ചപ്പെടുത്താനായി ഞാൻ രണ്ട് കാലുകളും ഉപയോഗിക്കുമായിരുന്നു, ഇരുകാലുകളുപയോഗിച്ച് കപന്ത് കൈകാര്യം ചെയ്യുന്നത്, മികച്ച് ക്രോസുകൾ ചെയ്യുന്നതിനൊപ്പം, എതിരാളികൾ വളയുമ്പോൾ അവരെ കബളിപ്പിക്കാനും സഹായിക്കും, എങ്കിലും ഇക്കാര്യത്തിൽ ഇനിയും എനിക്ക് മെച്ചപ്പെടാനുണ്ട്, റോഷൻ പറഞ്ഞു.
The post ആ ഒരു കഴിവ് നേടിയെടുത്തതെങ്ങനെ..?? യുവതാരം വെളിപ്പെടുത്തുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/q3Xe0AQ
via IFTTT
No comments:
Post a Comment