വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീൻ ബണ്ടും നാറ്റ് സീവറും വിവാഹിതരായി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, May 30, 2022

വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീൻ ബണ്ടും നാറ്റ് സീവറും വിവാഹിതരായി

വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീൻ ബണ്ടും നാറ്റ് സീവറും വിവാഹിതരായി. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. 2019ൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിന്നുവെങ്കിലും കോവിഡ് കാരണം വിവാഹം നീട്ടിവയ്ക്കുകയായിരുന്നു. ഇന്നലെയാണ് ബണ്ടും സീവറും വിവാഹിതരായത്. ഇംഗ്ലണ്ട് ടീമിലെ മുൻ കളിക്കാരനും കമന്റേറ്ററുമായ ഇസ ഗുഹയാണ് ഇവരുടെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഇതോടെ ന്യൂസിലൻഡ് താരങ്ങളായ അമി സാറ്റർത്ത് വെയ്റ്റ്- ലിയ തഹുഹു, ദക്ഷിണ ആഫ്രിക്കയുടെ മരിസാൻ കാപ്പ്-ഡെയിൻ വാൻ നീകെർക്ക് എന്നീ ക്രിക്കറ്റ് താരങ്ങളായ സ്വവർഗ ദമ്പതികളുടെ പട്ടികയിൽ കാതറീൻ ബണ്ടും നാറ്റ് സ്കീവറും ഉൾപ്പെട്ടിരിക്കുകയാണിപ്പോൾ.

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ ഇവർക്ക് ടീമും ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും. 2017 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണിവർ. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളിൽ നിന്നായി സീവർ 369 റൺസ് നേടിയിട്ടുണ്ട്.

The post വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീൻ ബണ്ടും നാറ്റ് സീവറും വിവാഹിതരായി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/4mbrGM8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages