
ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം ക്വാളിഫയറിൽ ആർസിബിയെ വീഴ്ത്തി രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക് മുന്നേറി. ഇന്നലെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു റോയൽസിന്റെ വിജയം. ഇംഗ്ലീഷ് താരം ജോസ് ബട്ലറിന്റെ സെഞ്ച്വറിയാണ് റോയൽസിന് മിന്നുന്ന ജയം സമ്മാനിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് എന്നാൽ പ്രതീക്ഷിച്ചത്ര മികച്ച സ്കോറിലേക്ക് എത്താനായില്ല. ടോസ് ലഭിച്ചിരുന്നെങ്കിലും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് പറഞ്ഞ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്റെ കണക്കൂട്ടലുകൾ എല്ലാം തെറ്റുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുകയായിരുന്നുവെന്നാണ് മത്സരശേഷം ഡുപ്ലെസിസ് പറഞ്ഞത്.
ബാറ്റിങ് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് മനസിലായിരുന്നു സ്കോർ ഇത് മതിയാകുമായിരുന്നില്ല എന്ന്, ഒരു 180 റൺസ് എങ്കിലും ടോട്ടൽ വേണ്ടതായിരുന്നു, ഇവിടെ ആദ്യ മൂന്ന് നാല് ഓവറുകൾ ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു,. കാരണം പന്ത് നന്നായി മൂവ് ചെയ്തിരുന്നു, ആദ്യ ആറ് ഓവറിലെ ബാറ്റിങ് ടെസ്റ്റ് മത്സരം കളിക്കുന്നതുപോലെയാണ് ഞങ്ങൾക്ക് തോന്നിയത്, ഈ വിക്കറ്റിൽ ന്യൂബോൾ റോയൽസിന് നന്നായി ഗുണം ചെയ്തു, അതേപൊലെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനേയും തുണച്ചു, ഡുപ്ലെസിസ് പറഞ്ഞു.
The post ആദ്യ ആറ് ഓവർ ടെസ്റ്റ് മത്സരം പോലെയാണ് തോന്നിയത്; പറയുന്നത് ആർസിബി ക്യാപ്റ്റൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/X9wpaBD
via IFTTT
No comments:
Post a Comment