
കഴിഞ ഐഎസ്എൽ സീസണിൽ മോഹൻ ബഗാനു വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത മുന്നേറ്റ താരം ലിസ്റ്റൺ കൊളാസോയെ നിലനിർത്താൻ വലിയ കരാർ നൽകാൻ ഒരുങ്ങുകയാണ് എടികെ മോഹൻ ബഗാൻ. അടുത്ത സീസൺ അവസാനം വരെയുള്ള കരാർ ഇപ്പോൾ ലിസ്റ്റണുണ്ട്. എന്നാൽ ഈ കരാർ പുതുക്കി വേതനം കൂട്ടി നൽകി അഞ്ചു വർഷത്തെ വലിയ കരാർ നൽകാൻ ആണ് മോഹൻ ബഗാൻ പദ്ധതിയിടുന്നത്

ലിസ്റ്റൺ ഇന്ത്യയുടെ ഭാവി ആയി കണക്കാക്കപ്പെടുന്ന താരമാണ്. നിരവധി ഐഎസ്എൽ ക്ലബ്ബുകൾ ഇതിനോടകം തന്നെ വട്ടമിടുന്ന ലിസ്റ്റണെ വേറെ ആരും സ്വന്തമാക്കാതിരിക്കാൻ കൂടിയാണ് ഇത്ര വലിയ ഓഫർ മോഹൻ ബഗാൻ നൽകുന്നത്.
കഴിഞ്ഞ സീസണിൽ ഹൈദരബാദിൽ നിന്നായിരുന്നു ലിസ്റ്റൺ എടികെയിൽ ചുവട് മാറ്റിയത് ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ എട്ട് ഗോളുകൾ നേടിയ ലിസ്റ്റൺ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക്ക് അടക്കം നാലു ഗോളുകൾ നേടിയിരുന്നു.മുന്നേറ്റ നിരയിൽ ക്വാളിറ്റി പ്രകടനമാണ് താരം നടത്തിയത് ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും താരമാണ് ലിസ്റ്റണ്
The post ഇങ്ക നിന്ന് എങ്കയും പോകാൻ വിടമാട്ടെ ; സൂപ്പർ താരത്തിന് ദീർഘ കാല കരാർ നല്കാനൊരുങ്ങി എടികെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/rjm4u7F
via IFTTT
No comments:
Post a Comment