
ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു തകർപ്പൻ ട്രാൻസ്ഫർ നടത്തി എടികെ മോഹൻ ബഗാൻ. റൈറ്റ് ബാക്കായി കളിക്കുന്ന യുവതാരം ആശിഷ് റായിയെയാണ് ബഗാൻ ഒപ്പം കൂട്ടിയിരിക്കുന്നത്. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്കായി വിശേഷിപ്പിക്കുന്ന താരങ്ങളിലൊരാളാണ് ആശിഷ്. സിക്കിം സ്വദേശിയായ ആശിഷിനെ ഹൈദരാബാദ എഫ്സിയിൽ നിന്നാണ് ബഗാൻ സ്വന്തമാക്കിയത്. പ്രഭീർ ദാസ്, പ്രീതം കോട്ടാൽ തുടങ്ങിയ താരങ്ങളുടെ ഭാവിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ റൈറ്റ് ബാക്ക് പൊസിഷനിൽ അഴിച്ചുപണി വേണമെന്ന തീരുമാനത്തിന് പിന്നാലെയാണ് ബാഗാൻ അശിഷിനെ സ്വന്തമാക്കിയത്. അഞ്ച് വർഷത്തെ കരാറാണ് ആശിഷ് ക്ലബുമായി ഒപ്പുവയ്ക്കുക. താരത്തിനെ സ്വന്തമാക്കാൻ ബഗാൻ ട്രാൻസ്ഫർ ഫീയും മുടക്കിയെന്നാണ് റിപ്പോർട്ട്.
23-കാരനായ ആശിഷ് പൂനെ സിറ്റി അക്കാദമിയിലൂടെയാണ് കളിച്ചുതുടങ്ങുന്നത്. പിന്നീട് ഇന്ത്യൻ ആരോസിലെത്തി. 2019-ൽ പൂനെ സിറ്റി, ഹൈദരാബാദ് എഫ്സിയായി മാറിയപ്പോൾ അവർ ആശിഷിനേയും ഒപ്പം കൂട്ടി. ഹൈദരബാദിനായി ഇതിനകം 48 മത്സരങ്ങൾ ആശിഷ് കളിച്ചു.
The post തകർപ്പൻ നീക്കവുമായി ബഗാൻ; ഹൈദരാബാദിന്റെ യുവതാരത്തെ റാഞ്ചി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/YbQurG5
via IFTTT
No comments:
Post a Comment