
കൊൽക്കത്തയിലെ സൂപ്പർ ക്ലബായ ഈസ്റ്റ് ബംഗാളുമായി ബന്ധപ്പെട്ട് വാർത്തകളുടെ പെരുമഴയാണ് വന്നുകൊണ്ടിരിക്കുന്നത്. ശ്രീ സിമെന്റ്സ് കഴിഞ്ഞ സീസണോടെ ഈസ്റ്റ് ബംഗാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതോടെ പുതിയ നിക്ഷേപകരെ തേടുകയണ് ഈസ്റ്റ് ബംഗാൾ.
ബംഗ്ലാദേശിലെ പ്രശസ്തമായ ബഷുന്ധര ഗ്രൂപ്പ് ഈസ്റ്റ് ബംഗാൾ നേതൃത്വത്തിലേക്ക് വരുമെന്ന് സൂചനകൾ ശക്തമായിരുന്നു. ഇക്കാര്യത്തിൽ ചർച്ചകളും വളരെയധികം മുന്നോട്ടുപോയിരുന്നു. എന്നാൽ ഇതിനിടെയാണ് ഇംഗ്ലീഷ് സൂപ്പർക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഈസ്റ്റ് ബംഗാളിൽ പണമിറക്കുമെന്ന് വാർത്തകൾ പരന്നത്. ക്രിക്കറ്റ് ഇതിഹാസവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിലിപ്പോൾ സ്ഥിരീകരണം നൽകിയിരിക്കുകയാണ് ഗാംഗുലി.
മാഞ്ചസ്റ്റർ യുണൈറ്റഡും മറ്റ് ചിലരുമായി ഞങ്ങൾ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും, ഗാംഗുലി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.അതേസമയം തന്നെ ക്ലബിൽ നിക്ഷേപകരായാണോ യുണൈറ്റഡ് എത്തുകയെന്ന ചോദ്യത്തിന്, അല്ല ഉടമകളായിട്ടാകും വരവെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
The post നിക്ഷേപകരായല്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്നത് ഉടമകളായി; സൂചന നൽകി ഗാംഗുലി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/LdByOPt
via IFTTT
No comments:
Post a Comment