
ഗുജറാത്ത് ജയിച്ച കളികളൊന്നും ചക്ക വീണ് മുയൽ ചത്ത പോലുള്ള ജയങ്ങൾ ആയിരുന്നില്ല. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ രാഹുൽ തിവാട്ടിയ ഒടിയൻ സ്മിത്തിനെ തൂക്കിയടിച്ചത്, ചെന്നൈക്കെതിരെ റാഷിദ് ഖാൻ ജോർദാനെ പെരുമാറിയത് ഐപിഎൽ കാണുന്ന ഓരോ ആരാധകനെയും ത്രില്ലടിപ്പിച്ചാണ് ഗുജറാത്ത് കളം നിറഞ്ഞത്.
ടെസ്റ്റ് ടീമിൽ നിന്ന് ഇന്ത്യൻ സെലക്ടർമാർ വരെ പുറത്തിട്ട വൃദ്ധിമാൻ സാഹ, സ്ലോ ഇന്നിങ്‌സുകളുടെ പേരിൽ കൊൽക്കത്ത തഴഞ്ഞ ശുഭ്മാൻ ഗിൽ. മോശം ഫോമിൽ നിൽക്കുന്ന ഐപിഎൽ താര ലേലത്തിൽ ആർക്കും വേണ്ടാതിരുന്ന ഡേവിഡ് മില്ലർ, ഐപിഎല്ലിൽ ഇതുവരെ ഒന്നും ചെയ്യാൻ സാധിക്കാത്ത ലോക്കി ഫെർഗൂസൻ, പരിക്ക് മാറി വന്ന ഹാർഡിക് പാണ്ഡ്യ, തുടങ്ങി ടൂർണമെൻ്റ് തുടങ്ങുമ്പോൾ ടൂർണമെൻ്റ് ഫേവറിറ്റ്സ് എന്ന് എടുത്തു പറയാൻ ഒന്നും ഇല്ലായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്. എന്നാല് ഒരു ടീം എന്ന നിലയിൽ എല്ലാവരും തങ്ങളുടെ 100% അധ്വാനവും പുറത്തെടുത്തപ്പോൾ കിട്ടിയ റിസൽട്ട് ഐപിഎൽ കീരിടമാണ്.
എല്ലാ മേഖലകളിലും സമ്പൂർണ പ്രൊഫഷണലിസം പാലിച്ച ടീം തന്നെ കപ്പടിച്ചിരിക്കുന്നു. വ്യക്തി പ്രകടനത്തെക്കാൾ ടീം വർക്കിനാണ് ക്രിക്കറ്റിൽ സ്ഥാനമെന്ന് വീണ്ടും തെളിയിക്കുകയാണ്. അതോടൊപ്പം രാഹുലിനും പന്തിനും മുകളിൽ അടുത്ത ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം പാണ്ട്യക്ക് നൽകേണ്ടി വരുമെന്ന സൂചനയും.
The post ചക്ക വീണു മുയൽ ചത്ത പോലെയല്ല ഗുജറാത്തിന്റെ വിജയങ്ങൾ ; ടീം വർക്ക് എന്നതിന്റെ പര്യായാമായി നേടിയ കീരീടം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/A9TG7P6
via IFTTT
No comments:
Post a Comment