പിഎസ്ജിക്കും ബാഴ്സയും കൂറ്റൻ ജയം; അത്ലെറ്റിക്കോയ്ക്ക് അടിതെറ്റി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, August 21, 2022

പിഎസ്ജിക്കും ബാഴ്സയും കൂറ്റൻ ജയം; അത്ലെറ്റിക്കോയ്ക്ക് അടിതെറ്റി

ഫ്രഞ്ച് ലീ​ഗിൽ പിഎസ്ജിയുടെ അശ്വമേധം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ലീലിനെതിരെ കൂറ്റൻ ജയമാണ് ക്രിസ്റ്റോഫ് ​ഗാൾട്ടയർ പരിശീലിപ്പിക്കുന്ന ടീം പുറത്തെടുത്തത്. ഒന്നിനെതിരെ ഏഴ് ​ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം.

ലീ​ഗിലിന്റെ തടക്കത്തതിൽ നടന്ന മത്സരത്തിൽ ലയണൽ മെസി,നെയ്മർ, കെയ്ലിൻ എംബാപെ സംഖ്യം മിന്നുന്ന ഫോമിലേക്കുയർന്നതോടെയാണ് പിഎസ്ജി വൻ ജയം നേടിയത്. എംബാപെ ഹാട്രിക്ക് നേടി. നെയ്മർ രണ്ട് ​ഗോൾ നേടി. മെസിയും അഷ്റഫ് ഹക്കീമിയും ഓരോ ​ഗോൾ വീതം നേടി. ലീലിന്റെ ആശ്വാസ​ഗോൾ ജൊനാഥൻ ബാംബയുടെ വകയായിരുന്നു.

ലാ ലി​ഗയിൽ ബാഴ്സലോണയും മിന്നുന്ന വിജയം നേടി. റയൽ സോസിദദിനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ബാഴ്സ വീഴ്ത്തിയത്. ബാഴ്സയ്ക്കായി റോബർട്ട് ലെവൻഡോവ്സ്കി രണ്ട് ​ഗോൾ നേടി. ഓസ്മെൻ ഡെംബേലെ, അൻസു ഫാറ്റി എന്നിവരും ബാഴ്സയ്ക്കായി വലകുലുക്കി. ലാ ലി​ഗയിലെ തന്നെ മറ്റൊരു പ്രധാന മത്സരത്തിൽ അത്ലെറ്റിക്കോ മഡ്രിഡ് തോൽവി വഴങ്ങി. വിയ്യാറയലാണ് അത്ലെറ്റിക്കോയെ വീഴ്ത്തിയത്. യെറെമി പിനോ, ജെറാർഡ് മൊറേനോ എന്നിവരാണ് വിയ്യാറയലിനായി വലകുലുക്കിയത്.

ഇറ്റലിയിലെ സെരി എയിൽ നിലവിലെ ചാമ്പ്യന്മാരായ എസി മിലാനെ അറ്റലാന്റെ സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. അറ്റലാന്റയ്ക്കായി റസ്ലൻ മാലിനോവ്സ്കിയും മിലാനായി ഇസ്മായിൽ ബെന്നാസറുമാണ് ​ഗോളുകൾ നേടിയത്.

The post പിഎസ്ജിക്കും ബാഴ്സയും കൂറ്റൻ ജയം; അത്ലെറ്റിക്കോയ്ക്ക് അടിതെറ്റി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/XkVZdy0
via IFTTT

No comments:

Post a Comment

Post Bottom Ad

Pages