ഇക്കുറി ട്രാൻസ്ഫർ ജാലകത്തിൽ കേരളാ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ആദ്യമുയർന്ന പേരുകളിലൊന്ന് പോർച്ചുഗീസ് സ്ട്രൈക്കർ റാഫേൽ ലോപ്പസിന്റേതായിരുന്നു. പോളണ്ട് ക്ലബ് ലീഗ വാഴ്സ വിട്ട താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന സൂചനകൾ വളരെ സജീവമായിരുന്നു. ഒരാഴ്ചയോളം ഈ ചർച്ചകൾ ആരാധകർക്കിടയിൽ ചൂടുപിടിച്ചു.
അനുകൂലമായ പല സൂചനകളും പുറത്തുവന്നതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരും ആകാംഷയിലായിരുന്നു. എന്നാൽ പിന്നീട് ഈ ട്രാൻസ്ഫർ നടന്നില്ല. സൈപ്രസ് ക്ലബായ ലാർനാക്കയുമായി ലോപ്പസ് രണ്ട് വർഷത്തെ കരാർ ഒപ്പുവച്ചതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ മാസങ്ങൾക്ക് ശേഷം പാളിപ്പോയ ഈ ട്രാൻസ്ഫറിനെക്കുറിച്ച് ലോപ്പസ് മനസുതുറക്കുകയാണ്. സ്പോർട്സ് കീഡയക്ക് നൽകിയ അഭിമുഖത്തിൽ സാമ്പത്തിക കാര്യങ്ങളാണ് ട്രാൻസ്ഫർ പാളാൻ കാരണമെന്നാണ് ലോപ്പസ് പറയുന്നത്.
ബ്ലാസ്റ്റേഴ്സ് എനിക്ക് മുന്നിൽ ഒരു പ്രൊപ്പോസൽ വച്ചു, എന്നാൽ സാമ്പത്തികമായി കൂറേക്കൂടി മെച്ചപ്പെട്ട ഒന്നാണ് ഞാൻ ആഗ്രഹിച്ചത്, കാരണം എനിക്ക് 31 വയസായി, എന്റെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്, എന്നാൽ ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ട ഓഫറിന് തയ്യാറായില്ല, ലോപ്പസ് പറഞ്ഞു.
സാമ്പത്തികം മാത്രമായിരുന്നു, മറ്റൊന്നുമായിരുന്നില്ല പ്രശ്നം, കുറച്ചുകൂടി ചെറുപ്പമായിരുന്നെങ്കിൽ ഞാൻ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ഒരുപക്ഷേ സ്വീകരിക്കുമായിരുന്നു, കാരണം ഇത്തരം അന്തരീക്ഷത്തിൽ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, പക്ഷെ നേരത്തെ പറഞ്ഞല്ലോ, എനിക്ക കുടുംബത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടായിരുന്നു, ലോപ്പസ് വിശദീകരിച്ചു.
The post പ്രശ്നം പണമായിരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ഓഫർ തള്ളിയതിനെക്കുറിച്ച് സൂപ്പർതാരം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/q2KkuzD
via IFTTT
No comments:
Post a Comment