മിഡ്ഫീൽഡിൽ സ്പാനിഷ് മസാല; നോർത്ത് ഈസ്റ്റിന്റെ പുതിയ നീക്കമിങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, August 23, 2022

മിഡ്ഫീൽഡിൽ സ്പാനിഷ് മസാല; നോർത്ത് ഈസ്റ്റിന്റെ പുതിയ നീക്കമിങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു സ്പാനിഷ് താരത്തെ റാഞ്ചുമെന്ന് സൂചന. സ്പെയിനിൽ നിന്നുള്ള മിഡ്ഫീൽഡറായ ജോൺ ​ഗാസ്താൻ​ഗയെ ഒപ്പം കൂട്ടാനാണ് നോർത്ത് ഈസ്റ്റിന്റെ നീക്കം. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

31-കാരനായ ജോൺ ഡിഫൻസീവ് മിഡ്ഫീൽഡറാണ്. സെന്റർ ബാക്കായി കൂടി കളിക്കാൻ കഴിയുന്ന താരമാണ് ജോൺ. ഒരു വർഷത്തെ കരാറാണ് ജോൺ നോർത്ത് ഈസ്റ്റുമായി ഒപ്പുവയ്ക്കുക എന്നാണ് സൂചന. വൈകാതെ തന്നെ ജോൺ ​ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് സ്ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

സ്പെയിനിലെ സൂപ്പർക്ലബായ റയൽ സോസിദദിന്റെ യൂത്ത് ടീം പ്രോഡക്റ്റാണ് ജോൺ. അവരുടെ ബി ടീമിനായി നൂറിലേറെ മത്സരങ്ങൾ കളിച്ച ജോൺ സീനിയർ ടീമിനായി ലാ ലി​ഗയിലും ബൂട്ടുകെട്ടിയിട്ടുണ്ട്. സീനിയർ ടീമിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് ജോണിന് കളിക്കാനായത്. അതിൽ ഒരു ചാമ്പ്യൻസ് ലീ​ഗ് പോരാട്ടവും ഉൾപ്പെടുമെന്നത് ശ്രദ്ധേയമാണ്.

സോസിദദ് വിട്ടശേഷം നുമാൻസിയ,ജിംനാസ്റ്റിക്ക് തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കായും ജോൺ കളിച്ചു. പിന്നീട് സൈപ്രസിലേക്കും റൊമാനിയയിലേക്കും പോയ ജോൺ കഴിഞ്ഞ വർഷം കൾച്ചറൽ ലിയോനെസയിലൂടെ സ്പെയിനിൽ തിരിച്ചെത്തി. തുടർന്നാണിപ്പോൾ ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത്. 2008-ൽ സ്പെയിനൊപ്പം അണ്ടർ 17 യൂറോ കപ്പും ജോൺ നേടിയിട്ടുണ്ട്.

The post മിഡ്ഫീൽഡിൽ സ്പാനിഷ് മസാല; നോർത്ത് ഈസ്റ്റിന്റെ പുതിയ നീക്കമിങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/1Nt3RaK
via IFTTT

No comments:

Post a Comment

Post Bottom Ad

Pages