കഴിഞ്ഞ ഐ-ലീഗിൽ കിരീടമുയർത്തിയ ടീമാണ് ഗോകുലം കേരള. തുടർച്ചയായ രണ്ടാം സീസണിലായിരുന്നു ഗോകുലത്തിന്റെ ഈ കിരീടനേട്ടം. എന്നാൽ ഇക്കുറി നടക്കുന്ന ഡ്യൂറാൻഡ് കപ്പിൽ ഗോകുലം പങ്കെടുക്കുന്നില്ല.
ഐ-ലീഗിലെ ആദ്യ അഞ്ച് സ്ഥാനക്കാരെയാണ് ഡ്യൂറാൻഡ് കപ്പിലേക്ക് വിളിച്ചത്. എന്നാൽ ഇതിൽ ആദ്യം തന്നെ ഗോകുലം പിന്മാറി. പരിശീലകനായിരുന്ന വിൻസെൻസോ ആൽബെർട്ടോ അന്നസെ ക്ലബ് വിട്ട സാഹചര്യത്തിലാണ് ഗോകുലം പിന്മാറിയതെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ അതല്ല ഗോകുലത്തിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ടീറ്റ് ചെയ്യുന്നത്. വനിതാ ടീമിന്റെ ഏഎഫ്സി കപ്പ് പരിശീലനത്തിന് ക്ലബ് പ്രാധാന്യം കൊടുത്തതാണ് ഡ്യൂറാൻഡ് കപ്പ് ഒഴിവാക്കാൻ കാരണം.
വനിതാ ടീമിന്റെ ഏഎഫ്സി ടൂർണമെന്റും ഡ്യൂറാൻഡ് കപ്പും ഒരേ സമയത്താണ് നടക്കുന്നുത്. എന്നാൽ കേരളത്തിലെ മഴക്കാലം കൂടി പരിഗണിക്കുമ്പോൾ ഏതെങ്കിലും ഒരു ടീമിനെ സ്വന്തം ഗ്രൗണ്ടിൽ പരിശീലനം നടത്താൻ സാധിക്കുമായിരുന്നുള്ളു. ഈ സാഹചര്യത്തിൽ ഏഎഫ്സി വുമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ പ്രധാന്യം പരിഗണിച്ച് വനിതാ ടീമിന് പരിശീലനത്തിന് സാഹചര്യമൊരുക്കുകയായിരുന്നു ഗോകുലം.
The post പ്രധാന്യം കൊടുത്തത് വനിതാ ടീമിന്; ഗോകുലം ഡ്യൂറാൻഡ് കപ്പ് കളിക്കാത്തതിന് കാരണമിത് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/IrBqC6g
via IFTTT
No comments:
Post a Comment