ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ നെഞ്ചിൽ ഇടത്തീ വീഴ്ത്തിയതുപോലെയാണ് കഴിഞ്ഞയാഴ്ച ഫിഫ വിലക്ക് പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി ഇടപെടൽ വന്നതോടെയാണ് ഫിഫയുടെ നടപടി.
ഫിഫ വിലക്ക് വന്നതോടെ ഇന്ത്യയിൽ നടത്താനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ വേദി മാറ്റും. ഇതിനുപുറമെ ഏഎഫ്സി പോരാട്ടങ്ങളിൽ ഇന്ത്യൻ ക്ലബുകൾക്ക് കളിക്കാനും സാധിക്കില്ല. അതേസമയം തന്നെ ഫിഫ വിലക്ക്, ഇന്ത്യൻ ക്ലബുകൾക്ക് വിദേശതാരങ്ങളെ സൈൻ ചെയ്യുന്നതിന് തടസമാകുമോ എന്ന ആശങ്കയും ശക്തമായിരുന്നു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് വിദേശികളുടെ സൈനിങ്ങും രജിസ്ട്രേഷനും ഫിഫ വിലക്കിയിട്ടില്ല. വിലക്ക് നേരിട്ട് കളിക്കാരെ ബാധിക്കില്ല എന്ന ഒരു ഫിഫ വക്താവ് പറഞ്ഞതായാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര താരങ്ങളുടെ ട്രാൻസ്ഫറിനുള്ള ഓൺലൈൻ സംവിധാനമായ ട്രാൻസ്ഫറ്‍ മാച്ചിങ് സിസ്റ്റം, ഫിഫ വിലക്ക് വന്നതിന് ശേഷവും ഇന്ത്യയിൽ പ്രവർത്തിക്കുന്നുവെന്ന് ഒരു ഏഐഎഫ്എഫ് ഉന്നതൻ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. വിലക്ക് പ്രഖ്യാപിച്ചതിന് ശേഷം ആറ് വിദേശതാരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായി. റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി സൈൻ ചെയ്ത നേപ്പാൾ ഗോൾകീപ്പർ കിരൺ കുമാർ ലിമ്പുവാണ് ഇതിലൊരാൾ. മറ്റ് താരങ്ങൾ ആരൊക്കെയെന്ന് വ്യക്തമല്ല.
ഐഎസ്എൽ, ഐ-ലീഗ് ക്ലബുകൾക്ക് പുറമെ പ്രാദേശിക ടീമുകളും വിദേശതാരങ്ങളെ സൈൻ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ രജിസ്ട്രേഷന് എന്തെങ്കിലും തരത്തിൽ വിലക്കുണ്ടായിരുന്നെങ്കിൽ ഫിഫ അത് രേഖാമൂലം അറിയിക്കുമായിരുന്നുവെന്നാണ് ഏഐഎഫ്എഫ് അധികൃതർ പറയുന്നത്.
The post രജിസ്ട്രേഷന് വിലക്കില്ല; വിദേശതാരങ്ങളെ സൈൻ ചെയ്ത് ഇന്ത്യൻ ക്ലബുകൾ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/27p8knG
via IFTTT
No comments:
Post a Comment