സാമ്ബത്തിക പ്രതിസന്ധി; സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, September 29, 2022

സാമ്ബത്തിക പ്രതിസന്ധി; സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ നിന്നാണിത്.

ഇതിനായി റിസര്‍വ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബര്‍ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ- കുബേര്‍ സംവിധാനം വഴി നടക്കും. ഒക്ടോബര്‍ ആദ്യം ശമ്ബളവും പെന്‍ഷന്‍ വിതരണവും തടസമില്ലാതെ നടത്താനാണ് ഇപ്പോള്‍ കടമെടുക്കുന്നത്.

ഈ മാസം രണ്ടാം തവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വര്‍ഷത്തേക്ക്‌ 7.69 ശതമാനം നിരക്കിലാണ് എടുത്തത്.

The post സാമ്ബത്തിക പ്രതിസന്ധി; സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/K4FDp8h
via IFTTT

No comments:

Post a Comment

Post Bottom Ad

Pages