
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്നത് ഒരു ആവേശപ്പോരാട്ടമാണ്. ലീഗിൽ നിലവിൽ ഒന്നാമതുള്ള മുംബൈ സിറ്റി, എഫ്സി ഗോവയെയാണ് ഇന്ന് നേരിടുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം.
സീസണിലിതുവരെ തോൽവി അറിയാതെ കുതിക്കുകയാണ് മുംബൈ. ഗോവയാകട്ടെ കഴിഞ്ഞ മത്സരത്തിൽ ബെംഗളുരുവിനോട് തോൽവി വഴങ്ങിയാണ് മുംബൈയ്ക്ക് മുന്നിലേക്കെത്തുന്നത്. എങ്കിലും ഗോവയെ നിസാരമായി കാണാൻ മുംബൈ ഒരുക്കമല്ല. ഗോവയുടെ എഡു ബഡിയ, അൽവാരോ വാസ്ക്വസ് തുടങ്ങിയ താരങ്ങൾ തങ്ങൾക്ക് കനത്ത വെല്ലുവിളിയുയർത്തുമെന്നാണ് മുംബൈ പരിശീലകൻ ഡെസ് ബക്കിങ്ങാം പറയുന്നത്.
ഗോവയ്ക്ക് ഒട്ടേറെ മികച്ച കളിക്കാരുണ്ട്, എഡു ബെഡിയയാണ് അതിലൊരാൾ, കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല, എന്നാൽ കളത്തിലിറങ്ങുമ്പോഴൊക്കെ മികച്ച ഇംപാക്ട് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്, അൽവാരോ വാസ്ക്വസും അവർക്കുണ്ട്, വാസ്ക്വസിന് എന്തൊക്കെ ചെയ്യാനാകുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ തെളിയിച്ചതല്ലേ, ഞങ്ങളുടേതിന് സമാനമായ ഒരു ടീം തന്നെയാണ് ഗോവയുടേയും, ബക്കിങ്ങാം പറഞ്ഞു.
The post അയാൾക്കെന്തൊക്കെ ചെയ്യാനാകുമെന്ന് കഴിഞ്ഞ വർഷം ഞങ്ങൾ കണ്ടതല്ലേ; പറയുന്നത് മുംബൈ പരിശീലകൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/ABbosDt
via IFTTT
No comments:
Post a Comment