
തിരുവനന്തപുരം: പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടിയാണ് മന്ത്രിസഭായോഗം ചേരുന്നത്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് യോഗം അംഗീകാരം നല്‍കും.
നിയമസഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളുടെ കാര്യത്തിലും തീരുമാനമെടുക്കും. മദ്യത്തിന്റെ വില്‍പന നികുതി നാലു ശതമാനം ഉയര്‍ത്താനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കരട് ബില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും.
മദ്യക്കമ്ബനികളില്‍ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവ് നികുതി ഒഴിവാക്കും. കെജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരമാണു ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കുന്നത്. ഇതിനു പ്രത്യേക വിജ്ഞാപനം ഇറക്കും. ഇത് ഒഴിവാക്കുന്നതോടെ വര്‍ഷം 170 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാകും. ഇതു പരിഹരിക്കാനാണ് വില്‍പന നികുതി നാലു ശതമാനം ഉയര്‍ത്തുന്നത്.
The post മന്ത്രിസഭായോഗം ഇന്ന് ചേരും; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബില്ലിന് യോഗം അംഗീകാരം നല്‍കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/2TCfajJ
via IFTTT
No comments:
Post a Comment