
ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക എന്നീ ടീമുകൾ കൂടി പ്രീക്വാർട്ടറിൽ. ഇന്ന് നടന്ന പോരാട്ടത്തിൽ അയൽക്കാരായ വെയിൽസിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അമേരിക്കയാകട്ടെ ഇറാനെ തോൽപ്പിച്ചാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്.
ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. രണ്ടാ പകുതിയിലാണ് ഇംഗ്ലണ്ട് മൂന്ന് ഗോളുകളും നേടിയത്. ഇംഗ്ലണ്ടിനായി മാർക്കസ് റാഷ്ഫോർഡ് ഇരട്ടഗോൾ നേടി. ഫിൽ ഫോഡനും ഇംഗ്ലണ്ടിനായി ഒരു ഗോൾ നേടി. ഇതേ ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അമേരിക്ക ഇറാനെ വീഴ്ത്തിയത്. 38-ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ചാണ് അമേരിക്കയുടെ വിജയഗോൾ നേടിയത്.
The post ഇറാനെ വീഴ്ത്തി അമേരിക്ക മുന്നോട്ട്; ഇംഗ്ലണ്ടും പ്രീക്വാർട്ടറിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/kpbFyCj
via IFTTT
No comments:
Post a Comment