
വൻ തയ്യാറെടുപ്പുകളുമായാണ് ഇക്കുറി ഖത്തർ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഗംഭീരമായ ഉദ്ഘാടനച്ചടങ്ങുകൾ ലോകശ്രദ്ധേയമായി. എന്നാൽ കളിക്കളത്തിലേക്കെത്തിയപ്പോൾ മികവിലേക്കുയരാൻ ആതിഥേയരാജ്യത്തിന് കഴിഞ്ഞിട്ടില്ല.
ഏ ഗ്രൂപ്പിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കളിച്ച മൂന്നിലും തോറ്റാണ് ഖത്തർ ലോകകപ്പിനോട് വിടപറയുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ആതിഥേയരാജ്യം ഗ്രൂപ്പ് ഘട്ടത്തിൽ ഒരു പോയിന്റ് പോലുമില്ലാതെ പോരാട്ടമവസാനിപ്പിക്കുന്നത്. ലോകകപ്പ് ഉദ്ഘാടനമത്സരത്തിൽ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഖത്തർ തോറ്റത്. തുടർന്ന് നടന്ന മത്സരങ്ങളിൽ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളിനോ തോറ്റപ്പോൾ അവസാനപോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനോട് എതിരില്ലാത്ത രണ്ട് ഗോൾ വഴങ്ങിയാണ് ഖത്തർ കീഴടങ്ങിയത്.
അതിഥേയരെന്ന നിലയിലാണ് ഖത്തർ ലോകകപ്പ് കളിച്ചത്. ഇത് ലോകകപ്പിലെ ഖത്തറിന്റെ ആദ്യ അങ്കം കൂടിയായിരുന്നു. സ്പാനിഷ് പരിശീലകൻ ഫെലിക്സ് സാഞ്ചസിന്റെ കീഴിലാണ് ഖത്തർ കളിക്കുന്നത്. നേരത്തെ 2019-ൽ ഏഷ്യാ കപ്പിൽ കരീടമുയർത്തിയ ചരിത്രം ഖത്തറിനുണ്ട്. എന്നാൽ സ്വന്തം നാട്ടിലെ ലോകകപ്പിൽ ഈ പ്രകടനത്തിന്റെ പത്തിലൊന്ന് പോലും പുറത്തെടുക്കാൻ ഖത്തറിന് സാധിച്ചില്ല.
The post പോയിന്റ് പട്ടിക ശൂന്യം; തലതാഴ്ത്തി ഖത്തർ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/1S9J8FR
via IFTTT
No comments:
Post a Comment