
രണ്ട് യൂറോപ്യൻ വമ്പന്മാർ, അതും കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരുമായ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ നറുക്ക് വീണപ്പോൾ ആഫ്രിക്കൻ രാജ്യമായ മൊറോക്കയുടെ അവസ്ഥയോർത്ത് ആശങ്കപ്പെട്ടവരാണ് ഏറെയും. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു പോയിന്റെങ്കിലും നേടാൻ കഴിഞ്ഞാൽ മൊറോക്കോ അത് ഭാഗ്യമായി കണ്ടാൽ മതിയെന്നായിരുന്നു പലരുടേയും നിലപാട്.
കടലാസിലെ കണക്കുകൂട്ടലുകൾ കളിക്കളത്തിലെ യാഥാർഥ്യത്തിലേക്ക് വന്നപ്പോൾ മൊറോക്കോ കുറിച്ചത് പുതുചരിത്രം. ക്രൊയേഷ്യയും ബെൽജിയവുമടങ്ങുന്ന എഫ് ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് മൊറോക്കോ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് മുന്നേറുന്നത്.
ബെൽജിയത്തേയും കാനഡയേയും തോൽപ്പിക്കുകയും ക്രൊയേഷ്യയെ പിടിച്ചുകെട്ടുകയും ചെയ്തതോടെ ഏഴ് പോയിന്റുമായാണ് മൊറോക്കോ ഗ്രപ്പ് ചാമ്പ്യന്മാരാകുന്നത്. 1998-ന് ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിലെ ഗ്രൂപ്പ് ജേതാക്കളാകുന്നത്. അക്കുറി നൈജീരിയയായിരുന്നു ഗ്രൂപ്പ് ജേതാവായത്. ഇതിനുമമ്പ് 1986-ലും മൊറോക്കോ ലോകകപ്പ് ഗ്രൂപ്പിൽ ഒന്നാമതെത്തിയിട്ടുണ്ട്,
2002-ന് ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെ നോക്കൗട്ടിലേക്ക് മുന്നേറിയ ആഫ്രിക്കൻ ടീമെന്ന നേട്ടവും മൊറോക്കോ കൈവരിച്ചു. അതിനൊപ്പം തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ആഫ്രിക്കൻ ടീം നേടുന്ന ഏറ്റവുമുയർന്ന പോയിന്റെന്ന റെക്കോർഡും ഇനി മൊറോക്കയുടെ പേരിലാകും.
The post ഒരു മൊറോക്കൻ വീരഗാഥ; എഴുതിച്ചേർത്തത് പുതുചരിത്രം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/GJwX8Pe
via IFTTT
No comments:
Post a Comment