
ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പാക്കി അർജന്റീന. പ്രീക്വാർട്ടർ പോരാട്ടത്തിൽ ഏഷ്യൻ പ്രതിനിധികളായ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം.
ആയിരം കരിയർ മത്സരങ്ങളെന്ന നാഴികക്കല്ലുമായി കളത്തിലിറങ്ങിയ മെസിയാണ് ഇക്കുറിയും അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. 35-ാം മിനിറ്റിലായിരുന്നു ഈ ഗോൾ. മെസി തന്നെ എടുത്ത ഒരു ഫ്രീക്കിക്കിന്റെ തുടർച്ചയായാണ് ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിനുള്ളിൽ വച്ച് നിക്കോളാസ് ഓട്ടാമെൻഡി നൽകിയ പന്ത് സ്വീകരിച്ച് കിടിലനൊരു ഗ്രൗണ്ട് ഷോട്ടിലൂടെയാണ് മെസി ഓസ്ട്രേലിയൻ വലകുലുക്കിയത്.
ഒരു ഗോൾ ലീഡുമായി ആദ്യ പകുതിയവസാനിപ്പിച്ച അർജന്റീന രണ്ടാം പകുതിയിലും മികവ് തുടർന്നു. 57-ാം മിനിറ്റിൽ അർജന്റീന ലീഡുയർത്തി. ഇക്കുറി ഓസ്ട്രേലിയൻ പ്രതിരോധനിരയുടേയും ഗോളിയുടേയും പിഴവ് മുതലെടുത്ത് ജൂലിയൻ അൽവാരസാണ് വലകുലുക്കിയത്. മത്സരത്തിന്റെ 77-ാം മിനിറ്റിൽ ഒരു സെൽഫ് ഗോൾ ഓസ്ട്രേലിയയുടെ പ്രതീക്ഷയുണർത്തി. ക്രെയിഗ് ഗുഡ്‌വിൻ തൊടുത്ത ഷോട്ട് അർജന്റൈൻ താരം എൻസോ ഫെർണാണ്ടിസിന്റെ മുഖത്തിടിച്ച്, വഴിതെറ്റി സ്വന്തം ഗോൾവലിയിൽ പതിച്ചു. തുടർന്ന് ഒരു ഗോൾ കൂടി അടിക്കാൻ ഓസ്ട്രേലിയക്ക് സാധിക്കാതെ വന്നതോടെ അർജന്റീന ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് രാജകീയമായി മുന്നേറി.
The post വീണ്ടും മെസി മാജിക്; അർജന്റീന ക്വാർട്ടറിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/i1JvmgL
via IFTTT
No comments:
Post a Comment