
നിലവിൽ ഒരു ക്ലബുമായും കരാറിലില്ലാത്ത മികച്ച പരിശീലകരിലൊരാളാണ് മൗറീഷ്യോ പോച്ചെറ്റീനോ. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ പരിശീലകനായിരുന്ന പോച്ചെറ്റീനോയെ, ഈ സീസണിന് മുമ്പായി ക്ലബ് പുറത്താക്കിയിരുന്നു. ഇതിനുശേഷം ഒട്ടേറെ ഓഫറുകൾ വന്നെങ്കിലും ഏറ്റവും മികച്ചതിനായി കാത്തിരിക്കുകയാണ് പോച്ചെറ്റീനോ ഇപ്പോഴും.
പിഎസ്ജി പരിശീലകനെന്ന നിലയിൽ ലീഗ് കിരീടം നേടാൻ പോച്ചെറ്റീനോയ്ക്കായി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ പോച്ചെറ്റീനോയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ചാമ്പ്യൻസ് ലീഗിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പോച്ചെറ്റീനോയ്ക്ക് പിഎസ്ജിയുടെ പുറത്തേക്ക് വഴിതെളിച്ചതെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അതൊക്കെ നിഷേധിക്കുകയാണിപ്പോൾ പോച്ചെറ്റീനോ.
ചാമ്പ്യൻസ് ലീഗ് വിജയിക്കാത്തതിനാലാണ് ഞാൻ പിഎസ്ജി വിട്ടതെന്നത് തെറ്റായ വിവരമാണ്, അങ്ങനെയൊരു സാഹചര്യമാണെങ്കിൽ പെപ്പ് ഗ്വാർഡിയോള ഇതിനകം ഏഴോ എട്ടോ തവണ പുറത്താകേണ്ടതാണ്, പുറത്തുവരുന്ന വാർത്തകൾ പോലെയല്ല കാര്യങ്ങൾ, പോച്ചെറ്റീനോ പറഞ്ഞതായി ഗോൾ ഡോട്ട് കോമടക്കം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
The post അങ്ങനെയെങ്കിൽ പെപ്പ് എട്ട് തവണയെങ്കിലും പുറത്താകേണ്ടതാണ്; പോച്ചെറ്റീനോ പറയുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/1kHoQsz
via IFTTT
No comments:
Post a Comment