ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ തോൽവി ഒഡിഷ എഫ്സിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. പോയിന്റ് പട്ടികയിൽ മുന്നേറി പ്ലേ ഓഫ് സാധ്യത സജീവമാക്കാനുള്ള അവസരമാണ് ഒഡിഷയ്ക്ക് നഷ്ടമായത്. 86-ാം മിനിറ്റിൽ ഗോൾ വഴങ്ങിയതാണ് ഒഡിഷയെ തോൽവിയിലേക്ക് തള്ളിവിട്ടത്.
ബ്ലാസ്റ്റേഴ്സിനോടും തോൽവി വഴങ്ങിയതോടെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് ഒഡിഷയ്ക്ക് നേടാനായത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഒഡിഷ പരിശീലകൻ ജോസെപ് ഗോമ്പു, ലഭിച്ച അവസരങ്ങൾ മുതലാക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് വെളിപ്പെടുത്തി.
ആദ്യ പകുതിയിൽ ഞങ്ങൾ നന്നായി കളിച്ചു, കൊച്ചി പോലെയൊരു സ്റ്റേഡിയത്തിൽ മത്സരം നിയന്ത്രണത്തിൽ നിർത്താൻ ഞങ്ങൾക്കായി, ഗോളടിക്കാൻ മികച്ച അവസരം ഞങ്ങൾക്ക് ലഭിച്ചതാണ്, പക്ഷെ അത് ഫലം കണ്ടില്ല, രണ്ടാം പകുതിയിൽ ഇരുടീമുകളും തുല്യശക്തരായിരുന്നു, അവസാനം മുപ്പത് മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു, ഫുട്ബോളിൽ ഇതാണ് സംഭവിക്കുന്നത്, ഗോൾ അടിച്ചില്ലെങ്കിൽ പണി കിട്ടു, ഞങ്ങൾക്ക് ഗോൾ നേടാനായില്ല, മാത്രവുമല്ല ഞങ്ങളുടെ പിഴവിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഗോളും നേടി, ഗോമ്പു പറഞ്ഞു.
The post ഗോളടിച്ചില്ലെങ്കിൽ പണി കിട്ടും; തോൽവിക്ക് കാരണം പറഞ്ഞ് ഗോമ്പു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/V7mqZ8v
via IFTTT
No comments:
Post a Comment