
ശശി തരൂരിന്റെ തെക്കൻ ജില്ലകളിലെ പര്യടന പരിപാടികളുടെ ഭാഗമായി ഇന്ന് കോട്ടയത്ത് എത്തും. സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് തിരുവനന്തപുരം എം പിയായ ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്നത്. കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. കൂടാതെ വിഴിഞ്ഞം വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന മതമേലധ്യക്ഷരെ കാണാനും ശ്രമിക്കും എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ പരിപാടിയെക്കുറിച്ച് അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്നാണ് ഡി സി പ്രസിഡന്റ് നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജില്ലയിൽ സന്ദർശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല എന്നാണ് പങ്കെടുക്കാത്തതിന് കാരണമായി ഡി സി പ്രസിഡന്റ് നാട്ടകം സുരേഷ് പറയുന്നത്. ശശി തരൂരിന്റെ ഓഫീസിൽ നിന്നെന്ന് പറഞ്ഞു വന്ന ഫോൺ കോൾ ഒന്നും പറയാതെ കട്ട് ചെയ്തെന്നും സുരേഷ് ആരോപിച്ചു. സംഘടനാ കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി അച്ചടക്കസമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
തരൂരും വിഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കുന്നത്.
The post ശശി തരൂർ കോട്ടയത്ത്; പിന്നാലെ വിവാദങ്ങളും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/vb0hm8o
via IFTTT
No comments:
Post a Comment