സന്തോഷ് ട്രോഫി സൗദിയിലേക്ക് മാറ്റിയത് അന്വേഷിക്കണം; പോർമുഖം തുറന്ന് ബൂട്ടിയ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, February 24, 2023

സന്തോഷ് ട്രോഫി സൗദിയിലേക്ക് മാറ്റിയത് അന്വേഷിക്കണം; പോർമുഖം തുറന്ന് ബൂട്ടിയ

ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ സന്തോഷ് ട്രോഫിയുടെ നോക്കൗട്ട് പോരാട്ടങ്ങൾ ഇക്കുറി രാജ്യത്തിന് പുറത്താണ് നടക്കുന്നത്. സൗദി അറേബ്യയാണ് ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് സന്തോഷ് ട്രോഫി പോരാട്ടങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നത്.

സന്തോഷ് ട്രോഫി പോരാട്ടങ്ങൾ സൗദിയിൽ നടത്തുന്നത് ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ച വാർത്തയാണ്. എന്നാൽ ഇക്കാര്യത്തിൽ ചില സംശയങ്ങളുണ്ടെന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. 2027 ഏഷ്യാ കപ്പിന് അതിഥേയത്വം വഹിക്കാനുള്ള ബിഡ്ഡിൽ നിന്ന് ഇന്ത്യ പിന്മാറിയതിന്റെ പ്രതിഫലമാണോ സൗദിയിലെ സന്തോഷ് ട്രോഫി മത്സരങ്ങളെന്ന് അന്വേഷണം വേണമെന്നാണ് ബൂട്ടിയ പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു പരിപാടിയിലാണ് ബൂട്ടിയ ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യത്തിൽ എന്തൊക്കെയോ ചില പ്രശ്നങ്ങളുണ്ട്, 2027 ഏഷ്യാ കപ്പ് ആതിഥേയത്വത്തിനുള്ള ബിഡ് നേടിയത് സൗദിയാണ്, ഏഐഎഫ്എഫ് അധികൃതരായ കല്യാൺ ചൗബെയും ഷാജി പ്രഭാകരനും എങ്ങനെയാണ് എക്സിക്യൂട്ടിവ് സമിതിയെ അറിയിക്കാതെ ഈ ബിഡ്ഡിൽ നിന്ന് പിന്മാറിയത്, ഇപ്പോഴിതാ സന്തോഷ് ട്രോഫി സൗദിയിലും നടത്തുന്നു, ഇക്കാര്യത്തിൽ തീർച്ചയായും അന്വേഷണം വേണം, ബൂട്ടിയ പറഞ്ഞു.

അതേസമയം ബൂട്ടിയയുടെ ആരോപണം ഏഐഎഫ്എഫ് നിഷേധിച്ചു. എക്സിക്യൂട്ടീവ് സമിതിയുടെ അനുമതി ഇല്ലാതെ തങ്ങൾക്ക് ഈ ബിഡ് പിൻവലിക്കാൻ കഴിയില്ല എന്നാണ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറയുന്നത്. എല്ലാ അം​ഗങ്ങളേയും ഇ മെയിൽ മുഖേന ഇക്കാര്യം അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

The post സന്തോഷ് ട്രോഫി സൗദിയിലേക്ക് മാറ്റിയത് അന്വേഷിക്കണം; പോർമുഖം തുറന്ന് ബൂട്ടിയ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/UOrnWa7
via IFTTT

No comments:

Post a Comment

Post Bottom Ad

Pages