സ്വന്തം തട്ടകത്തിലെ മികച്ച റെക്കോർഡിന്റെ കൂടി ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നലെ ഹൈദരബാദിനെതിരെ കളത്തിലിറങ്ങിയത്. സീസണിലെ അവസാനമത്സരമെന്ന നിലയിൽ മികച്ച പിന്തുണയും ആരോധകരിൽ നിന്ന് ലഭിച്ചെങ്കിലും അത് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഫലമോ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയും.
ഹൈദരബാദിന്റെ പെനാൽറ്റി ബോക്സിൽ യാതൊരു ചലവനവും സൃഷ്ടിക്കാനാകാതെയാണ് ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. അഡ്രിയാൻ ലൂണയുടെ ഒരു ഫ്രീക്കിക്ക് ഒഴിച്ചുനിർത്തിയാൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. മത്സരശേഷം തോൽവിയെക്കുറിച്ച് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനവോവിച്ച്, ഫിനിഷങ്ങിലാണ് പണി പാളിയതെന്ന് വ്യക്തമാക്കി.
ഇത് ഒരു ഗോളിൽ തീരുന്ന മത്സരമായിരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു, കാരണം നേരിടുന്നത് ഹൈദരബാദിനെയാണ്, ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമാണ് അവർ, വളരെ സംഘടിതമായി പ്രതിരോധിക്കുന്ന ടീമാണ് അവരുടേത്, ഫൈനൽ തേർഡ് വരെ എല്ലാം നന്നായി കൈകാര്യം ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചുവെന്നാണ് ഞാൻ കരുതുന്നത്, എന്നാൽ അവസാന നിമിഷങ്ങളിൽ നല്ല പാസുകളിലൂടെ ഇന്ദ്രജാലം കാട്ടാൻ പല താരങ്ങൾക്കും കഴിഞ്ഞില്ല, ഇവാൻ പറഞ്ഞു.
The post ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത് ആ ഒരു കാര്യം മാത്രം; ഇവാൻ ചൂണ്ടിക്കാട്ടുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/gTd2yG3
via IFTTT
No comments:
Post a Comment