ഇംഗ്ലീഷ് സൂപ്പർക്ലബ് വാറ്റ്ഫോർഡിന്റെ പരിശീലകനായി ക്രിസ് വൈൽഡറിനെ നിയമിച്ചു. നിലവിൽ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് വാറ്റ്ഫോർഡ്. സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ സ്ലാവൻ ബിലിച്ചിനെ പുറത്താക്കിയ ഒഴിവിലേക്കാണ് വൈൽഡറിന്റെ നിയമനം.
കഴിഞ്ഞ വർഷമാണ് ബിലിച്ച് വാറ്റ്ഫോർഡ് പരിശീലകനാകുന്നത്. 2022-ലെ മാത്രം ക്ലബിന്റെ നാലാമത്തെ പരിശീലകനായിരുന്നു ബിലിച്ച്. എന്നാൽ ബിലിച്ചിന്റെ കീഴിലും കാര്യമായ പുരോഗതി കൈവരിക്കാൻ വാറ്റ്ഫോർഡിനായില്ല. അവസാനം നടന്ന എട്ട് ലീഗ് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് വാറ്റ്ഫോർഡിനുള്ളത്. പോയിന്റ് പട്ടികയിൽ ഇപ്പോൾ പത്താം സ്ഥാനത്തുമാണ് വാറ്റ്ഫോർഡ്. ഈ സാഹചര്യത്തിലണ് ക്രൊയേഷ്യൻ പരിശീലനായ ബിലിച്ച് പുറത്തായത്.
ബിലിച്ചിന് പകരമായി സീസൺ അവസാനം വരെയുള്ള കരാറിലാണ് വൈൽഡർ ചുമതലയേറ്റെടുക്കുന്നത്. നേരത്തെ 2016 മുതൽ അഞ്ച് വർഷം ഷെഫീൽഡ് യുണൈറ്റഡിനെ പരിശീലിപ്പിച്ചാണ് വൈൽഡർ ശ്രദ്ധേയനായത്. രണ്ടാം ഡിവിഷൻ ക്ലബായ മിഡിൽസ്ബോറോയെയാണ് വൈൽഡർ ഒടുവിൽ പരിശീലിപ്പിച്ചത്.
The post വാറ്റ്‌ഫോർഡിൽ വീണ്ടും പരിശീലകമാറ്റം; ഇനി വൈൽഡർ കാലം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/koLzHSQ
via IFTTT
No comments:
Post a Comment