രണ്ട് മാറ്റങ്ങൾ വന്നേക്കും; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, March 8, 2023

രണ്ട് മാറ്റങ്ങൾ വന്നേക്കും; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനമത്സരം നാളെ മുതൽ അഹമ്മദാബാ​ദിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തോൽക്കില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. എങ്കിലും അവസാന മത്സരം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ നീക്കം. ആദ്യ മത്സരങ്ങൾ തോറ്റ ഓസ്ട്രേലിയ മൂന്നാം മത്സരത്തിൽ തകർപ്പൻ ജയം നേടിയിരുന്നു. ഈ സാഹചര്യത്തിൽ അവസാന മത്സരം കൂടി ജയിച്ച് പരമ്പര സമനിലയിലാക്കാനാകും ഓസീസ് ശ്രമിക്കുക.

സ്പിൻ ബൗളിങ്ങാണ് ഈ പരമ്പരയിലെ പ്രധാന ഘടകം ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ സ്പിൻ നിര ഓസ്ട്രേലിയയെ തകർത്തു. എന്നാൽ മൂന്നാം മത്സരത്തിൽ ഇതേ തന്ത്രത്തിൽ വിജയം കണ്ടത് ഓസീസാണ്. സ്പിന്നിനെ നേരിടുന്നതിൽ ഇന്ത്യയുടെ മുൻനിര ബാറ്റിങ് വൻ പരാജയമായതാണ് പരമ്പരയിൽ കണ്ടത്.

അതേസമയം തന്നെ നിർണായകമായ അവസാന മത്സരത്തിനൊരുങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഇഷാൻ കിഷൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും. വിക്കറ്റ് കീപ്പറായി കഴിഞ്ഞ മത്സരങ്ങളിലുണ്ടായിരുന്ന കെഎസ് ഭരത്തിന് പകരം ഇഷാനെ പരി​ഗണിക്കാനാണ് നീക്കം. ഇതിനുപുറമെ സ്റ്റാർ പേസർ മൊഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിൽ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഷമി തിരിച്ചെത്തുമ്പോൾ മുഹമ്മദ് സിറാജ് പുറത്താകാനാണ് സാധ്യത.

The post രണ്ട് മാറ്റങ്ങൾ വന്നേക്കും; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/7DgG56T
via IFTTT

No comments:

Post a Comment

Post Bottom Ad

Pages