അഞ്ച് മിനിറ്റ് മാത്രം നീണ്ട മീറ്റിങ്; ചെൽസി പുറത്താക്കിയതിനെക്കുറിച്ച് ടുഷേൽ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, March 31, 2023

അഞ്ച് മിനിറ്റ് മാത്രം നീണ്ട മീറ്റിങ്; ചെൽസി പുറത്താക്കിയതിനെക്കുറിച്ച് ടുഷേൽ

അടുത്തകാലത്ത് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച ഒരു നീക്കമായിരുന്നു പരിശീലകനായിരുന്ന തോമസ് ടുഷേലിനെ ചെൽസി പുറത്താക്കിയത്. മുമ്പ് ചെൽസിയെ ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിലേക്ക് നയിച്ച ടുഷേലിനെ കഴിഞ്ഞ സെംപ്റ്റംബറിൽ യുവേഫ ചാമ്പ്യൻസ് ലീ​ഗിലെ ഒരു തോൽവിക്ക് പിന്നാലെയാണ് പുറത്താക്കിയത്.

ചെൽസി പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്ന സമയമായിരുന്നു അത്. എങ്കിലും ടുഷേലിനെ പുറത്താക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ ടുഷേലിന്റെ പുറത്താക്കൽ ചെൽസി ആരാധകർക്ക് മാത്രമല്ല ഫുട്ബോൾ ലോകത്തിന് തന്നെ ഞെട്ടലായിരുന്നു. ഇപ്പോൾ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിന്റെ പരിശീലകനായി ചുമതലയേറ്റ ടുഷേൽ ചെൽസിയിൽ നിന്നുള്ള പുറത്താക്കലിനെക്കുറിച്ച് കഴിഞ്ഞ ദിവസം മനസുതുറന്നു.

ആ നീക്കം എനിക്ക് തികച്ചും ഒരു ഞെട്ടലായിരുന്നു, ആ ദിവസം രാവിലെ പതിവില്ലാതെ എട്ട് മണിക്ക് മീറ്റുങ്ങാണ്ടായിരുന്നു, അഞ്ച് മിനിറ്റ് മാത്രമെ അത് നീണ്ടുനിന്നുള്ളു, ഞങ്ങൾ ശരിയായ പാതയിലാണ് സഞ്ചിരിച്ചിരുന്നതെന്നും കുറച്ചുകൂടി സമയം ലഭിക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്, ടുഷേൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

The post അഞ്ച് മിനിറ്റ് മാത്രം നീണ്ട മീറ്റിങ്; ചെൽസി പുറത്താക്കിയതിനെക്കുറിച്ച് ടുഷേൽ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/UENi35z
via IFTTT

No comments:

Post a Comment

Post Bottom Ad

Pages