സ്പെയിനിലെ ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. എൽഷെയെ എതിരില്ലാത്ത നാല് ഗോളിനാണ് കാറ്റലോണിയൻ കരുത്തർ തകർത്തെറിഞ്ഞത്. എൽഷെയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സയ്ക്കായി ഇരട്ടഗോൾ നേടി. അൻസു ഫാറ്റി, ഫെറാൻ ടോറസ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.
ജർമനിയിലെ ബുന്ദസ്ലിഗയിലേക്കുള്ള തിരിച്ചുവരവിൽ കിടിലൻ ജയവുമായി തോമസ് ടുഷേൽ. ബയേൺ മ്യൂണിച്ചിന്റെ പരിശീലകനായി ചുമതലയേറ്റ ടുഷേൽ, തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ മുൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ വൻജയമാണ് നേടിയത്. സ്വന്തം തട്ടകത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്. ബയേണിനായി തോമസ് മുള്ളർ രണ്ട് ഗോൾ നേടി. കിങ്സ്ലി കോമാൻ ഒരു ഗോൾ നേടിയപ്പോൾ ഡോർട്ട്മുണ്ട് ഗോളി ഗ്രിഗർ കോബെലിന്റെ സംഭാവനയായിരുന്നു മറ്റൊരു ഗോൾ. ഡോർട്ട്മുണ്ടിനായി എമ്റെ ചാൻ, ഡോണിയെൽ മാലൻ എന്നിവർ ഗോളുകൾ നേടി.
ഇറ്റലിയിലെ സെരി എയിൽ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് വെറോണയെ തോൽപ്പിച്ചു. മോയിസ് കീനാണ് യുവന്റസിന്റെ വിജയഗോൾ നേടിയത്. അതേസമയം ഇന്റർ മിലാനെ ഫിയോറെന്റിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. ജിയാകോമോ ബോണോവെഞ്ചൂറയാണ് വിജയഗോൾ നേടിയത്.
ഇംഗ്ലണ്ടിൽ ചെൽസിയുടെ സ്ഥിരതയില്ലാത്ത പ്രകടനം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല ചെൽസിയെ വീഴ്ത്തി. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് വില്ല നേടിയത്. ഒല്ലി വാറ്റകിൻസ്, ജോൺ മഗ്ഗിൻ എന്നിവരാണ് വില്ലയുടെ ഗോളുകൾ നേടിയത്.
The post ബാഴ്സയ്ക്കും ബയേണിനും കിടിലൻ ജയം; ചെൽസി തോറ്റു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/KjHe7Il
via IFTTT
No comments:
Post a Comment