അപ്രതീക്ഷിത നീക്കം; ജിം​ഗൻ ബെം​ഗളുരു വിട്ട് ​ഗോവയിലേക്ക് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, April 1, 2023

അപ്രതീക്ഷിത നീക്കം; ജിം​ഗൻ ബെം​ഗളുരു വിട്ട് ​ഗോവയിലേക്ക്

ഇന്ത്യൻ സൂപ്പർതാരം സന്ദേശ് ജിം​ഗൻ അടുത്ത ഐഎസ്എല്ലിൽ എഫ്സി ​ഗോവയ്ക്കായി കളിക്കും. ബെം​ഗളുരു എഫ്സി വിടുന്ന ജിം​ഗൻ ഫ്രീ ട്രാൻസ്ഫറായി ​ഗോവയിലേക്കെത്തും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഐഎസ്എൽ സീസണിൽ ബെം​ഗളുരുവിനായാണ് ജിം​ഗൻ കളിച്ചത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് ബെം​ഗളുരു ഫൈനൽ വരെ മുന്നേറിയപ്പോൾ പിൻനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ഈ സെന്റർ ബാക്ക്. എന്നാൽ സീസണൊടുവിൽ ജിം​ഗന്റെ ക്ലബുമായുള്ള കരാർ അവസാനിക്കുകയാണ്. ഇത് പുതുക്കാൻ ഇരൂകൂട്ടരും പദ്ധതിയിട്ടിരുന്നെങ്കിലും ചർച്ചകൾ നീണ്ടുപോകുകയും ഒരു ധാരണയിലെത്താൻ സാധിക്കാതെ വരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ​ഗോവയുടെ അപ്രതീക്ഷിത ഇടപെടൽ. റിപ്പോർട്ട് അനുസരിച്ച് സൂപ്പർ കപ്പിന് പിന്നാലെ ജിം​ഗന്റെ ​ഗോവയിലേക്കുള്ള കൂടുമാറ്റത്തിന്റെ ഔദ്യോ​ഗിക നീക്കങ്ങൾ നടക്കും.

​ഗോവയോട് വിടപറയുന്ന യുവതാരം അൻവർ അലിക്ക് പകരമാണ് ജിം​ഗന്റെ വരവ്. നാല് വർഷത്തെ കരാറിൽ അൻവർ മോഹൻ ബ​ഗാനിലേക്ക് കൂടുമാറുകയാണ്. ഈ സാഹചര്യത്തിലാണ് ദേശീയ ടീമിൽ അൻവറിന്റെ സെന്റർ ബാക്ക് ജോഡിയായ ജിം​ഗനെ തന്നെ ​ഗോവ റാഞ്ചിയത്. മുമ്പ് 2020-ൽ ജിം​ഗൻ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ തന്നെ ഒപ്പം കൂട്ടാൻ ​ഗോവ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

The post അപ്രതീക്ഷിത നീക്കം; ജിം​ഗൻ ബെം​ഗളുരു വിട്ട് ​ഗോവയിലേക്ക് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/bUxlpiO
via IFTTT

No comments:

Post a Comment

Post Bottom Ad

Pages