
തിരുവനന്തപുരം: നടു റോഡില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
തിരുവനന്തപുരം മൂലവിളാകത്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവം നടന്നത്. അക്രമം നടന്ന് 12 ദിവസമായിട്ടും പ്രതിയെ പിടിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
പാറ്റൂര്‍ മുതല്‍ അക്രമി സ്ത്രീയെ പിന്തുടരുന്നത് പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറയുന്നു.
ഈ മാസം 13നായിരുന്നു ആതിക്രമം. മരുന്ന് വാങ്ങാന്‍ രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് പാറ്റൂര്‍ ജങ്ഷനിലേക്ക് എത്തിയത്. പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ വീട്ടിലേക്ക് തന്നെ മടങ്ങി. ഇവിടം മുതലാണ് അക്രമി സ്ത്രീയെ പിന്തുടരുന്നത്.പാറ്റൂര്‍ മുതല്‍ സ്ത്രീയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നു. പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെല്‍മറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ട്.
The post നടു റോഡില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/kztXYrv
via IFTTT
No comments:
Post a Comment