ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ ബെംഗളുരു നടത്തിയ സ്വപ്നതുല്യമായ തിരിച്ചുവരവിന് എന്നാൽ കിരീടത്തെ കൈയ്യെത്തിപ്പിടിക്കാനായില്ല. ഗോവയിൽ നടന്ന കലാശപ്പോരിൽ എടികെ മോഹൻ ബഗാനാണ് ബെംഗുളുരുവിന് പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയത്.
സീസണിന്റെ ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞുപോയെ ബെംഗളുരു പിന്നീട് അവിശ്വസനീയ തിരിച്ചുവരാണ് നടത്തിയത്. ഈ തിരിച്ചുവരവിലൂടെ പലരുടേയും വിലയിരുത്തലുകൾ തെറ്റാണെന്ന് തെളിയിക്കാൻ തങ്ങൾക്കായെന്ന് ബെംഗളുരു പരിശീലകൻ സൈമൺ ഗ്രേസൻ പറഞ്ഞു. നാല് മാസം മുമ്പ് ഞങ്ങൾ ഫൈനൽ വരെയെത്തുമെന്ന് ആരും കരുതിയില്ല, ഞങ്ങളുടെ തന്നെ പല ആരാധകരും അത് പ്രതീക്ഷിച്ചില്ല, എന്നാൽ പലരുടേയും ധാരണകളും വിലയിരുത്തലുകളും തെറ്റിയെന്ന് തെളിയിക്കാൻ ഞങ്ങൾക്കായി, എന്നാൽ നിർഭാഗ്യവശാൽ ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ചില പാളിച്ചകൾ പറ്റി, ഗ്രേസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
യുവതാരം ശിവശക്തി നാരായാണന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പരുക്കേറ്റ് പുറത്താകേണ്ടിവന്നത് തിരിച്ചടിയായെന്നും ഗ്രേസൻ വിശദീകരിച്ചു. ശിവയ്ക്ക് പരുക്കേറ്റതോടെ മത്സരത്തിന്റെ 30 സെക്കൻഡിനുള്ളിൽ തന്നെ ഞങ്ങൾ തകർന്നുപോയി, സീസണിലുടനീളം മിന്നുന്നോ ഫോമിൽ കളിച്ച താരത്തെ അത്ര നേരത്തെ നഷ്ടമായത് ഞങ്ങൾക്ക് കനത്ത അടിയായി, ഗ്രേസൻ പറഞ്ഞു.
മത്സരത്തിലെ റെഫിറിയിങ് തീരുമാനങ്ങളെക്കുറിച്ചും ഗ്രേസൻ വിശദീകരിച്ചു. ഞങ്ങൾ നന്നായിട്ടാണ് മത്സരം തുടങ്ങിയത്, കളിയിൽ മികച്ചുനിന്നതും ഞങ്ങളായിരുന്നു, റോയ് കൃഷ്ണയെ പ്രീതം കോട്ടാൽ വീഴ്ത്തിയതിന് ഒരു പെനാൽറ്റി ഞങ്ങൾക്ക് കിട്ടേണ്ടതായിരുന്നു, ഇപ്പോൾ ആ റെഫറി തീരുമാനങ്ങളെക്കുറിച്ച് പറയുന്നത് ബുദ്ധിമുട്ടാണ്, വരും വർഷങ്ങളിൽ ഇന്ത്യൻ റെഫറിമാർ മെച്ചപ്പെടുമെന്ന് എനിക്കുറപ്പുണ്ട്, ഗ്രേസൻ പറഞ്ഞു.
The post ഫൈനലിൽ തിരിച്ചടിയായത് അക്കാര്യം; ഗ്രേസൻ വിശദീകരിക്കുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/CFJwbAH
via IFTTT
No comments:
Post a Comment