ഇന്ത്യൻ സൂപ്പർ ലീഗ് കിരീടമുയർത്തിയ പരിശീലകരിലൊരാളാണ് കാർലസ് ക്വാഡ്രാറ്റ്. 2018-19 സീസണിൽ ബെംഗളുരു എഫ്സിയെയാണ് ക്വാഡ്രാറ്റ് തന്റെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ചത്. എന്നാൽ 2020-21 സീസണിനിടയ്ക്ക് ക്വാഡ്രാറ്റ് ക്ലബിൽ നിന്ന് പുറത്താകുകയായിരുന്നു.
നിലവിൽ ഡെന്മാർക്ക് ക്ലബ് എഫ്കെ മിഡ്റ്റൈലാൻഡിന്റെ സഹപരിശീലകനാണ് ക്വാഡ്രാറ്റ്. എന്നാൽ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെന്നാണ് ക്വാഡ്രാറ്റ് പറയുന്നത്. കഴിഞ്ഞ ദിവസം സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ക്വാഡ്രാറ്റ് ഇക്കാര്യം പറഞ്ഞത്.
എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായി ഏഎഫ്സി കപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും, ബെംഗളുരു ആദ്യ ഐഎസ്എൽ കിരീടമുയർത്തിയപ്പോൾ പരിശീലകനായിരിക്കാൻ കഴിഞ്ഞതും വലിയ കാര്യമാണ്, ഇന്ത്യയിലേക്കുള്ള തിരിച്ചുവരുമോയെന്ന് ചോദിച്ചാൽ എന്തുകൊണ്ടില്ല എന്നേ എനിക്ക് പറയാനാകു, ഭാവിയിൽ സംഭവിക്കാവുന്ന ഒരു കാര്യമാണത്, നമുക്കറിയില്ലോ എന്താണ് നമ്മളെ കാത്തിരിക്കുന്നതെന്ന്, ക്വാഡ്രാറ്റ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് സ്ഥിരമായി തനിക്ക് ഓഫറുകൾ ലഭിക്കാറുണ്ടെന്നും ക്വാഡ്രാറ്റ് പറഞ്ഞു. എന്നാൽ ക്ലബുകളുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. പലപ്പോഴും ക്ലബിന്റെ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായഭിന്നത കാരണമാണ് ഈ നീക്കങ്ങളൊന്നും നടക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുമോ..?? സ്റ്റാർ പരിശീലകൻ നൽകുന്ന സൂചനയിത് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/sHebUrh
via IFTTT
No comments:
Post a Comment