കോവിഡ് കൂടുന്നു; പതിനായിരം ഡോസ് കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, March 25, 2023

കോവിഡ് കൂടുന്നു; പതിനായിരം ഡോസ് കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം

പതിനായിരം ഡോസ് കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട്

സംസ്ഥാനം. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

നിലവില്‍ നാലായിരം ഡോസ് വാക്സിന്‍ കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാര്‍ കുറ‍ഞ്ഞതിനാല്‍ ഇത് ഈ മാസം പാഴായിപ്പോകും.

നിലവില്‍ വളരെ കുറച്ച്‌ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്‌ ഇന്നലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര്‍ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന്‍ സ്വീകരിച്ചത് 1081 പേര്‍.

4000 ഡോസ് കോവാക്സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്.

ചില വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതിനാല്‍ ആവശ്യക്കാര്‍ ഇപ്പോഴും ഉണ്ട്. അതിനാല്‍ വാക്സിനേഷന്‍ സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയാത്ത അവസ്ഥയാണ്.

The post കോവിഡ് കൂടുന്നു; പതിനായിരം ഡോസ് കോവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Lt0e5Rc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages