യുവന്റസിനെ വീഴ്ത്തി റോമ; റയലിന് സമനില - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, March 5, 2023

യുവന്റസിനെ വീഴ്ത്തി റോമ; റയലിന് സമനില

ഇറ്റലിയിലെ സെരി എയിൽ ഇന്നലെ നടന്ന സൂപ്പർപോരാട്ടത്തിൽ എഎസ് റോമയ്ക്ക് ജയം. കരുത്തരായ യുവന്റസിനെ എതിരില്ലാത്ത ഒരു ​ഗോളിനാണ് റോമ വീഴ്ത്തിയത്. റോമയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 53-ാം മിനിറ്റിൽ ജിയാൻലൂക്കാ മാൻസിനിയാണ് അവർക്കായി വിജയ​​ഗോൾ നേടിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ യുവന്റസ് താരം മോയിസ് കീൻ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു.

ഫ്രഞ്ച് ലീ​ഗിലെ സൂപ്പർപോരാട്ടത്തിൽ മാഴ്സെ റെന്നെസിനെ വീഴ്ത്തി. എതിരില്ലാത്ത ഒരു ​ഗോളിനായരുന്നു മാഴ്സെയുടെ ജയം. 57-ാം മിനിറ്റിൽ സൂപ്പർതാരം സീദ് കൊളാസിനാച്ചാണ് മാഴ്സയുടെ ​ഗോൾ നേടിയത്. അതേസമയം ലാ ലി​ഗയിൽ റയൽ മഡ്രിഡ് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. റയൽ ബെറ്റിസാണ് നിലവിലെ ലാ ലി​ഗ ചാമ്പ്യന്മാരെ ​ഗോൾരഹിത സമനിലയിൽ തളച്ചത്.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഇന്നലെ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിഞ്ഞു. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഏഴ് ​ഗോളിനായിരുന്നു ചെമ്പടയുടെ ജയം. കോഡി ​ഗക്പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സാല എന്നിവർ ലിവർപൂളിനായി ഇരട്ട​ഗോൾ നേടി. ശേഷിക്കുന്ന ഒരു ​ഗോൾ ബ്രസീലിയൻ താരം റോബർട്ടോ ഫിർമീന്യോയുടെ വകയായിരുന്നു.

The post യുവന്റസിനെ വീഴ്ത്തി റോമ; റയലിന് സമനില appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/byuPgR4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages