ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ ആദ്യ സെമിഫൈനലിന്റെ ഒന്നാം പാദം ഇന്ന് നടക്കും. മുംബൈയിൽ നടക്കുന്ന പോരാട്ടത്തിൽ ആതിഥേയരായ മുംബൈ സിറ്റി ബെംഗളുരു എഫ്സിയെയാണ് നേരിടുന്നത്. ഞായറാഴ്ച ബെംഗളുരുവിന്റെ തട്ടകത്തിൽ രണ്ടാം പാദവും അരങ്ങേറും.
സീസണിൽ ഉജ്ജ്വലപ്രകടനം നടത്തി വളരെ നേരത്തെ തന്നെ പ്ലേ ഓഫും ലീഗ് ഷീൽഡും സ്വന്തമാക്കിയ ടീമാണ് മുംബൈ. എന്നാൽ ബെംഗളുരുവാകട്ടെ സീസൺ തുടക്കത്തിൽ പതറിപ്പോയശേഷം പിന്നീട് തിരിച്ചെത്തിയ ടീമും. ഐഎസ്എൽ ലീഗ് ഘട്ടത്തിൽ മുംബൈയെ ആദ്യമായി തോൽപ്പിച്ച ടീം കൂടിയാണ് ബെംഗളുരു, കഴിഞ്ഞ കുറേ മത്സരങ്ങളായി തകർപ്പൻ ഫോമിലുള്ള ബെംഗളുരുവിനെ നേരിടുമ്പോൾ അങ്ങേയറ്റം ശ്രദ്ധിക്കണമെന്നാണ് മുംബൈ പരിശീലകൻ ഡെസ് ബക്കിങ്ങാം പറയുന്നത്.
ബെംഗളുരുവിന്റേത് വളരെ മികച്ച സ്ക്വാഡാണ്, കഴിഞ്ഞ എട്ടോ ഒമ്പതോ മത്സരങ്ങളായി അവർക്ക് മികച്ച റിസൾട്ട് കിട്ടുന്നുണ്ട്, അതിനുകാരണം അവർ തങ്ങൾക്ക് ഏറ്റവും യോജിച്ച ശൈലി കണ്ടെത്തിയതുകൊണ്ടാണ്, ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ഡ്യൂറാൻഡ് കപ്പ് ഫൈനലിലും ഞങ്ങൾ അവരെ നേരിട്ടിട്ടുണ്ട്, എങ്ങനെയാണ് കളിക്കേണ്ടത് എന്ന കാര്യത്തിൽ വളരെ വ്യക്തമായ പ്ലാൻ അവർക്കുണ്ട്, അതുകൊണ്ട് തന്നെ ചില സാഹചര്യങ്ങളിൽ ബെംഗളുരവിനെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം, ഡെസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
The post ബെംഗളുരുവിനെ നേരിടുമ്പോൾ അതീവശ്രദ്ധ വേണം; ബക്കിങ്ങാം പറയുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/grOfoJZ
via IFTTT
No comments:
Post a Comment